റ​മ​ദാ​ൻ പ​ടി​വാ​തി​ൽ​ക്ക​ൽ, ഇ​റ​ച്ചി വി​പ​ണി സ​ജീ​വ​ം, വി​ല​യി​ൽ വ​ർ​ധ​ന

മ​നാ​മ: വി​ശു​ദ്ധ റ​മ​ദാ​ൻ മാ​സം അ​ടു​ത്തെ​ത്തി​യ​തോ​ടെ ബ​ഹ്‌​റൈ​നി​ലെ വി​പ​ണി​ക​ൾ സ​ജീ​വ​മാ​യി. ഇ​ഫ്താ​ർ വി​രു​ന്നു​ക​ളി​ൽ പ്ര​ധാ​ന വി​ഭ​വ​മാ​യ ഇ​റ​ച്ചി വാ​ങ്ങു​ന്ന തി​ര​ക്കി​ലാ​ണ് പ്ര​വാ​സി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള ജ​ന​ങ്ങ​ൾ. സ​ലൂ​ണ, മ​ന്തി, ഹ​രീ​സ് തു​ട​ങ്ങി​യ പ​ര​മ്പ​രാ​ഗ​ത വി​ഭ​വ​ങ്ങ​ൾ​ക്കാ​യി ആ​ട്ടി​റ​ച്ചി​ക്കാ​ണ് വി​പ​ണി​യി​ൽ ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യു​ള്ള​ത്.

റ​മ​ദാ​ൻ മു​ന്നി​ൽ​ക്ക​ണ്ട് റ​ജ​ബ് മാ​സം മു​ത​ൽ ത​ന്നെ ഇ​റ​ച്ചി വി​ല​യി​ൽ വ​ർ​ധ​ന പ്ര​ക​ട​മാ​ണ്. കി​ലോ​ക്ക് 300 മു​ത​ൽ 500 ഫി​ൽ​സ് വ​രെ​യാ​ണ് നി​ല​വി​ൽ വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്. ഗു​ണ​നി​ല​വാ​ര​ത്തി​ലും പു​തു​മ​യി​ലും മു​ൻ​പ​ന്തി​യി​ലു​ള്ള ആ​സ്‌​ട്രേ​ലി​യ​ൻ ആ​ട്ടി​റ​ച്ചി​ക്ക് കി​ലോ​ക്ക് 3.2 ദീ​നാ​റാ​യി വി​ല ഉ​യ​ർ​ന്നു. നേ​ര​ത്തെ ഇ​ത് 2.7 ദീ​നാ​റാ​യി​രു​ന്നു. കി​ലോ​ക്ക് ഏ​ക​ദേ​ശം 3 ദീ​നാ​ർ നി​ര​ക്കി​ലാ​ണ് കെ​നി​യ​ൻ ആ​ട്ടി​റ​ച്ചി വി​ൽ​പ​ന ന​ട​ക്കു​ന്ന​ത്. പാ​കി​സ്താ​നി ബീ​ഫി​ന് കി​ലോ​ക്ക് 2.5 ദീ​നാ​ർ മു​ത​ൽ 3 ദീ​നാ​ർ (ബോ​ൺ​ലെ​സ്) വ​രെ​യാ​ണ് വി​ല. സോ​മാ​ലി​യ​ൻ ക​ന്നു​കാ​ലി​ക​ളെ മു​ഴു​വ​നാ​യി വാ​ങ്ങു​ന്ന​വ​ർ​ക്ക് 65 ദീ​നാ​ർ നി​ര​ക്കി​ൽ ല​ഭ്യ​മാ​ണ് (ഏ​ക​ദേ​ശം 13-15 കി​ലോ തൂ​ക്കം വ​രു​ന്ന​വ​ക്ക്).

റ​മ​ദാ​ൻ കാ​ല​ത്ത് ശീ​തീ​ക​രി​ച്ച ഇ​റ​ച്ചി​യേ​ക്കാ​ൾ ഫ്ര​ഷ് മാം​സ​ത്തി​നാ​ണ് ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ത​ൽ. ഹോ​ട്ട​ലു​ക​ളും കാ​റ്റ​റി​ങ് സ്ഥാ​പ​ന​ങ്ങ​ളും വ​ലി​യ തോ​തി​ൽ ഇ​റ​ച്ചി ശേ​ഖ​രി​ക്കു​ന്നു​ണ്ട്. റ​മ​ദാ​ൻ മാ​സ​ത്തി​ൽ ആ​ഴ്ച​യി​ൽ ര​ണ്ടു​ത​വ​ണ​യെ​ങ്കി​ലും ഇ​റ​ച്ചി വി​ഭ​വ​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​ണെ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ൾ പ​റ​യു​ന്നു. എ​ന്നാ​ൽ, പെ​രു​ന്നാ​ളി​നു​ശേ​ഷം ആ​വ​ശ്യ​ക്കാ​ർ കു​റ​യു​ന്ന​തോ​ടെ വി​പ​ണി പ​ഴ​യ നി​ല​യി​ലേ​ക്ക് മ​ട​ങ്ങു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ വി​ല​യി​രു​ത്ത​ൽ.

Tags:    
News Summary - As Ramadan approaches, meat market is lively, prices increase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.