മനാമ: സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട്, ബഹ്റൈൻ-അലുമ്നി, ബഹ്റൈൻ കേരളീയ സമാജം ചിത്രകല ക്ലബുമായി സഹകരിച്ച് സ്ട്രീറ്റ് ആർട്ട് ആൻഡ് ത്രീഡി അനാമോർഫിക് പെയിന്റിങ് വർക്ക്ഷോപ് സംഘടിപ്പിക്കുന്നു. ഗിന്നസ് വേൾഡ് റെക്കോഡ് ജേതാക്കളും ഇന്റർനാഷനൽ സ്ട്രീറ്റ് ആർട്ടിസ്റ്റുകളുമായ ലിംനേഷും ജിൻസിയുമാണ് വ്യത്യസ്തമായ ശിൽപശാല നയിക്കുന്നത്.
ജൂൺ 20ന് സെഗയയിലെ ബഹ്റൈൻ കേരളീയ സമാജത്തിൽ ഉച്ചക്ക് ഒരു മണിക്ക് ശിൽപശാല ആരംഭിക്കും. അഞ്ചു മണിക്കൂർ നീണ്ടുനിൽക്കുന്ന ഏകദിന ശിൽപശാലയിൽ ചിത്രകലയിൽ താൽപര്യമുള്ള 13 വയസ്സിൽ കൂടുതൽ പ്രായമുള്ള കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 34353639, 66911311, 32295365, 39288974 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.