മനാമ: വ്യാജകരാറുകളും വ്യാജ രേഖയും വെച്ച് 34,685 ദീനാറിന്റെ തട്ടിപ്പ് നടത്തിയ പ്രവാസിക്ക് തടവുശിക്ഷ വിധിച്ച് കോടതി. മൂന്നു വർഷത്തെ തടവുശിക്ഷക്കുശേഷം നാടുകടത്താനുമാണ് ഫസ്റ്റ് ലോവർ ക്രിമിനൽ കോടതിയുടെ വിധി. അതോടൊപ്പം പ്രതിക്കൊപ്പം സഹായികളായുണ്ടായിരുന്ന രണ്ടു പേർക്ക് രണ്ടുവർഷം വീതം തടവും 5000 ദീനാർ പിഴയും വിധിച്ചു.
പരസ്യ മേഖലയായി പ്രവർത്തിച്ചിരുന്ന ഒരു സ്വകാര്യ സ്ഥാപനയുടമയാണ് കുറ്റകൃത്യം ചെയ്തത്. 30 തൊഴിലാളികൾക്ക് വ്യാജ തൊഴിൽ കരാറുകൾ നൽകുകയും വേതനം നൽകിയെന്ന വ്യാജരേഖ നിർമിച്ച് ഈസ ബിൻ സൽമാൻ എജുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ബോർഡിൽ (തംകീം) നിന്ന് 34000ത്തിലധികം രൂപ തട്ടിയെടുക്കുകയും ചെയ്തതായാണ് കണ്ടെത്തിയത്.
പ്രതി കുറ്റം ചെയ്തതിന് തെളിവുകളുണ്ടെന്നും ശിക്ഷക്ക് യോഗ്യനാണെന്ന് കണ്ടെത്തിയതിനെ തുടർന്നുമാണ് വിധി പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.