മനാമ: ഒരുപക്ഷേ ബഹ്റൈനിലെ പെർഫെക്ട് കപ്പ്ൾ നിങ്ങൾ ആയിരിക്കും. നിങ്ങളുടെ കഴിവ് തെളിയിക്കാൻ അവസരമൊരുക്കുകയാണ് ഗൾഫ് മാധ്യമം. ലുലു ഹൈപ്പർമാർക്കറ്റുമായി ചേർന്ന് ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ഓണോത്സവം സെപ്റ്റംബർ 15ന് ലുലു ദാനാമാളിലാണ് നടക്കുന്നത്. രസകരമായ നിരവധി മത്സരങ്ങളോടൊപ്പം ‘മിസ്റ്റർ ആൻഡ് മിസിസ് പെർഫെക്ട്’ കപ്പ്ൾ കോണ്ടസ്റ്റുമുണ്ട്. നിങ്ങൾക്കും ഈ കോണ്ടസ്റ്റിൽ പങ്കെടുക്കാം. രജിസ്റ്റർ ചെയ്തതിനുശേഷം ഒരു മിനിറ്റിൽ കവിയാത്ത കപ്പ്ൾ പെർഫോമൻസ് വിഡിയോ അയച്ചുതരുക. ദമ്പതികളുടെ അഭിനയമികവ് പ്രദർശിപ്പിക്കുന്ന 30 മുതൽ 60 സെക്കൻഡ് വരെയുള്ള റീലാണ് വേണ്ടത്. നൃത്തം, സംഗീതം, സ്കിറ്റ്, മിമിക്രി അങ്ങനെ നിങ്ങളുടെ മികവ് പ്രകടിപ്പിക്കാനുതകുന്ന ഏതൊരു പെർഫോമൻസുമാകാം. സെപ്റ്റംബർ അഞ്ചിനുമുമ്പ് 973 3461 9565 എന്ന വാട്സ്ആപ് നമ്പറിലേക്ക് ഇത് അയക്കുക.നിങ്ങളുടെ വിഡിയോ തിരഞ്ഞെടുക്കപ്പെട്ടാൽ, അത് പൊതു വോട്ടിങ് പ്രക്രിയക്കായി ഗൾഫ് മാധ്യമത്തിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കും.
സെപ്റ്റംബർ 15ന് ലുലു ദാനാമാളിൽ ഉച്ചക്ക് ശേഷം അരങ്ങേറുന്ന മത്സരത്തിൽ പ്രിയങ്കരരായ ജീവ ജോസഫും മീനാക്ഷി രവീന്ദ്രനും നിങ്ങളോടൊപ്പമുണ്ടാകും.
നിരവധി സമ്മാനങ്ങളാണ് പാർട്ടിസിപ്പന്റ്സിനെ കാത്തിരിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്യൂ.https://onam.madhyamam.com അല്ലെങ്കിൽ ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.