മനാമ: മേഖലയുടെ സുരക്ഷക്കും പുരോഗതിക്കുമായി അറബ് െഎക്യം ശക്തമാകണമെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. എല്ലാവിധ ഭീഷണികളെയും പരസ്പര സഹകരണം കൊണ്ട് അതിജീവിക്കാനാകും. ഇതുവഴി രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലിനും അറുതിയുണ്ടാക്കാൻ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക സുരക്ഷക്ക് തന്നെ അറബ് സുരക്ഷയും സ്ഥിരതയും പ്രധാനപ്പെട്ടതാണ്. അറബ് മേഖലക്കെതിരായ ഭീഷണികൾ വിവിധ കാലങ്ങളിൽ നിലനിന്നിട്ടുണ്ട്. പരസ്പര സഹകരണത്തിലൂടെയാണ് ഇതെല്ലാം അതിജീവിച്ചത്. വിശാല അറബ് സഖ്യമെന്ന ആശയം നേതൃത്വത്തിെൻറ ദീർഘവീക്ഷണമുള്ള നയങ്ങളുടെ ബലത്തിൽ കൂടുതൽ കരുത്തുനേടും. ഇതുവഴി ഭീകരതയുൾപ്പെടെ എല്ലാ അപകടങ്ങളെയും നേരിടാനാകുമെന്നും അദ്ദേഹം പറഞ്ഞു. മേഖലയുടെ സുരക്ഷ മുൻനിർത്തിയുള്ള എല്ലാ പരിശ്രമങ്ങൾക്കും ബഹ്റൈൻ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരതക്കെതിരായ പോരാട്ടം നടത്തുന്ന രാജ്യങ്ങൾക്ക് ആരോടും ശത്രുതയില്ല. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുകയെന്ന ദൗത്യമാണ് ഇതുവഴി നടത്തുന്നത്. സുരക്ഷ ഉറപ്പാക്കാൻ എല്ലാ രാജ്യങ്ങൾക്കും അവകാശമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.