ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ ബഹ്റൈൻ സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെൻറ് വിജയികൾ
മനാമ: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ ബഹ്റൈൻ ബാഡ്മിന്റൺ ടൂർണമെൻറ് സംഘടിപ്പിച്ചു. ആർട്സ് ആൻഡ് സ്പോർട്സ് കോഓഡിനേറ്റർ ജുബിൻ ചെങ്ങന്നൂർ, സബ് കോഓഡിനേറ്റർമാരായി ഹരീഷ് ചെങ്ങുന്നൂർ, ആതിര പ്രശാന്ത് എന്നിവരുടെ നിയന്ത്രണത്തിൽ സനദിലുള്ള ഹോം ഓഫ് ബാഡ്മിന്റൺ കോർട്ടിൽ ഡബ്ൾസ് ഇനത്തിൽ സംഘടിപ്പിച്ച മത്സരങ്ങളിൽ എട്ട് പുരുഷ ടീമുകൾ പങ്കെടുത്തു. ആവേശകരമായ മത്സരത്തിൽ ഹിമാല്‍ തമാങ്, കാളീറാം മഹറ്റോ എന്നിവർ ഒന്നാം സ്ഥാനവും, അഫ്സൽ അഷ്റഫ്, സായൂജ് കൃഷ്ണ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് അസോസിയേഷൻ പ്രസിഡന്റ് ലിജോ കൈനടി, ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട്, ട്രഷറർ അജിത്ത് എടത്വ, രക്ഷാധികാരി ജോർജ് അമ്പലപ്പുഴ എന്നിവർ ട്രോഫികൾ സമ്മാനിച്ചു. അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗങ്ങൾ ടൂർണമെന്റ് വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.