Posted On
date_range Updated On
date_range അമേരിക്കയുമായുള്ള ബഹ്റൈന്‍ ബന്ധം ഈടുറ്റത് -ഹമദ് രാജാവ്
മനാമ: അമേരിക്കയുമായുള്ള ബഹ്റൈന്‍ ബന്ധം ഈടുറ്റതും സുദൃഢവുമാണെന്ന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം സാഫിരിയ്യ പാലസില്‍ ബഹ്റൈനിലെ അമേരിക്കന്‍ അംബാസഡര്‍ ജസ്റ്റിന് ഹെക്സ് സിറിള്‍, ബഹ്റൈനിലെ കേന്ദ്രീയ അഞ്ചാം കപ്പല്‍ പട മേധാവി അഡ്മിറല്‍ സ്കോട്ട് സ്റ്റിര്നിയെയും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ചര്‍ച്ച ചെയ്യുകയും സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായുകയും ചെയ്തു. ലോക തലത്തില്‍ സമാധാനം സ്ഥാപിക്കുന്നതിനും സൗഹൃദമുള്ള രാജ്യങ്ങളുടെ സുരക്ഷയും സമാധാനവും സാധ്യമാക്കുന്നതിനും അമേരിക്ക നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന പങ്കിനെ രാജാവ് പ്രത്യേകം ശ്ലാഘിക്കുകയും ചെയ്തു. പുതിയ കപ്പല്‍ പട മേധാവിയെ പരിചയപ്പെടുത്തുന്നതിനായിരുന്നു സന്ദര്‍ശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.