ആലപ്പുഴ പ്രവാസി അസോസിയേഷൻ ഇഫ്താർ കിറ്റ്
വിതരണം ചെയ്യുന്നു
മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ അസ്കറിലെ ഗൾഫ് സിറ്റി ക്ലീനിങ് കമ്പനി (ജി.സി.സി.സി ) ലേബർ ക്യാമ്പിൽ റമദാൻ നോമ്പ് നോൽക്കുന്നവർക്ക് ഇഫ്താർ കിറ്റ് വിതരണം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് ജയ്സൺ കൂടാംപള്ളത്ത്, ചാരിറ്റി കോഓഡിനേറ്റർ ജോർജ് അമ്പലപ്പുഴ എന്നിവർ റമദാൻ ആശംസകൾ നേർന്നു.
ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട്, ട്രഷറർ അജിത്ത് എടത്വ, വൈസ് പ്രസിഡന്റുമാരായ ഹരീഷ് ചെങ്ങന്നൂർ, ശ്രീകുമാർ കറ്റാനം, സെക്രട്ടറി അനീഷ് മാളികമുക്ക്, പ്രോഗ്രാം കോഓഡിനേറ്റർ പ്രദീപ് നെടുമുടി, ഹെൽപ്ലൈൻ കോഓഡിനേറ്റർ ശ്രീജിത്ത് ആലപ്പുഴ, മീഡിയ കോഓഡിനേറ്റർ സുജേഷ് എണ്ണയ്ക്കാട്, മെംബർഷിപ് കോഓഡിനേറ്റർ ലിജോ കൈനടി, ആർട്സ് ആൻഡ് സ്പോർട്സ് കോഓഡിനേറ്റർ ജുബിൻ ചെങ്ങന്നൂർ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ അനിൽ കായംകുളം, രാജേഷ് മാവേലിക്കര, ആതിര പ്രശാന്ത്, അരുൺ ഹരിപ്പാട്, പൗലോസ് കാവാലം, ശാന്തി ശ്രീകുമാർ, സുനിത നായർ, അശ്വിനി അരുൺ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.