ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചന മത്സരം
മനാമ: ബഹ്റൈനില ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ ബഹ്റൈൻ കുട്ടികൾക്കായി കലാത്മികം 2025 എന്ന പേരിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു.നാല് മുതൽ 16 വരെ വയസ്സുള്ള കുട്ടികൾക്കായി മൂന്നു വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. മാഹൂസിലെ മക്കൻഡീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ അമ്പതോളം കുട്ടികൾ പങ്കെടുത്തു. അസോസിയേഷൻ പ്രസിഡന്റ് ലിജോ കൈനടി അധ്യക്ഷത വഹിച്ച ചടങ്ങ് രക്ഷാധികാരി ജോർജ് അമ്പലപ്പുഴ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഹരീഷ് ചെങ്ങന്നൂർ വിജയികളെ അനുമോദിച്ചു.
എ വിഭാഗത്തിൽ റുക്ഷിനി രമേശ്, ധ്രുവിഷ് ഹരീഷ്, സ്വാത്വിക ചേരൻ, ബി വിഭാഗത്തിൽ ആൻഡ്രിയ സാറ റിജോയ്, ഓൻണ്ട്രില്ല ഡേ, അഹല്യ അശ്വതി ഷിബു, സി വിഭാഗത്തിൽ അമൃത ജയബുഷ്, മേഘ്ന ശ്രീനിവാസ്, അർപ്പിത രാജ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗങ്ങളായ ആതിര പ്രശാന്ത്, അശ്വിനി അരുൺ, ആശാ മുരളീധരൻ, ശ്യാമ ജീവൻ, സാം കാവാലം, രാജേശ്വരൻ കായംകുളം, പൗലോസ് കാവാലം, അരുൺ മുട്ടം, അമൽ തുറവൂർ, ജുബിൻ ചെങ്ങന്നൂർ എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ ചിഞ്ചു സച്ചിൻ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.