മനാമ: ബഹ്റൈനിലെ ആലപ്പുഴക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ ബഹ്റൈൻ ഓണോത്സവം 2025 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. മാഹൂസിലെ ലോറൻസ് എജുക്കേഷൻ സെന്ററിൽ നടന്ന ആഘോഷത്തിൽ അസോസിയേഷൻ അംഗങ്ങൾ പങ്കെടുത്തു. വൈവിധ്യമാർന്ന ഓണാഘോഷ പരിപാടികളും അംഗങ്ങളുടെ പങ്കാളിത്തവും പരമ്പരാഗത ഓണക്കളികളും മലയാളി മങ്ക കേരള ശ്രീമാൻ, കുട്ടി മങ്ക, കുട്ടി ശ്രീമാൻ എന്നീ മത്സരങ്ങളും ഒപ്പം ഓണസദ്യയും പരിപാടിയുടെ മാറ്റുകൂട്ടി. സാംസ്കാരിക സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡൻറ് ലിജോ കൈനടി അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി ജോർജ് അമ്പലപ്പുഴ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതവും വൈസ് പ്രസിഡന്റ് ഹാരിസ് ചെങ്ങന്നൂർ ആശംസയും നേർന്നു. എക്സിക്യൂട്ടീവ് അംഗങ്ങളായ അജിത് എടത്വ, ശ്രീകുമാർ കറ്റാനം, അനീഷ് ആലപ്പുഴ, സജി പറവൂർ, സാം കാവാലം, അരുൺ മുട്ടം, പൗലോസ് കാവാലം, രാജേശ്വരൻ കായംകുളം, രാജേഷ് മാവേലിക്കര, അമൽ ജെയിംസ്, ജൂബിൻ ചെങ്ങന്നൂർ, സുജേഷ് എണ്ണയ്ക്കാട്, അജ്മൽ കായംകുളം, വനിത കോഓഡിനേറ്റർമാരായ ശ്യാമ ജീവൻ, ആശാ മുരളി, ആതിര പ്രശാന്ത്, അശ്വിനി അരുൺ, ശാന്തി ശ്രീകുമാർ, രാജേശ്വരി ശ്രീജിത്ത്, ചിഞ്ചു സച്ചിൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.