എയർ ഇന്ത്യ മസ്കത്ത്-കണ്ണൂർ സർവിസ് നിർത്തുന്നു; 12, 13 തീയതികളിലെ സർവിസ് റദ്ദാക്കി

മസ്കത്ത്: മസ്കത്തിൽനിന്ന് കണ്ണൂരിലേക്കും ഹൈദരാബാദിലേക്കുമുള്ള എയർ ഇന്ത്യയുടെ സർവിസുകൾ നിർത്തുന്നു. സെപ്റ്റംബർ 11നാണ് ഇവിടെനിന്നും അവസാനമായി സർവിസ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.

യാത്രക്കാർ കുറഞ്ഞതാണ് സേവനം നിർത്താൻ കാരണമെന്ന് കരുതുന്നു. ചൊവ്വ, വെള്ളി, ഞായർ എന്നിങ്ങനെ ആഴ്ചയിൽ മൂന്നു സർവിസുകളായിരുന്നു കണ്ണൂരിലേക്ക് എയർ ഇന്ത്യ നടത്തിയിരുന്നത്. മലബാറിലെ യാത്രക്കാർക്ക് ഏറെ ഗുണകരമായിരുന്നു ഈ സർവിസുകൾ. എയർഇന്ത്യ എക്സ്പ്രസും ഗോ എയറും കണ്ണൂരിലേക്ക് സർവിസ് നടത്തുന്നുണ്ട്.

ഈ ബജറ്റ് വിമാനങ്ങളുടെ സാന്നിധ്യമാണ് എയർ ഇന്ത്യയിലെ യാത്രക്കാർ കുറയാൻ കാരണാമായതെന്ന് ട്രാവൽ മേഖലയിലുള്ളവർ പറയുന്നു. കേരളത്തിലേക്കുള്ള എയർ ഇന്ത്യയുടെ ഏക സർവിസാണ് നിർത്താൻപോകുന്നത്. നേരത്തേ കൊച്ചിയിലേക്കുണ്ടായിരുന്ന സർവിസായിരുന്നു കണ്ണൂരിലേക്ക് മാറ്റിയിരുന്നത്. ഈമാസം 11ന് ശേഷം മസ്കത്തിൽനിന്ന് കേരള സെക്ടറിലേക്ക് എയർ ഇന്ത്യയുടെ സർവിസുകളൊന്നും ഉണ്ടായിരിക്കില്ല.

12, 13 തീയതികളിലെ സർവിസ് റദ്ദാക്കി

മസ്കത്ത്: സെപ്റ്റംബർ 12, 13 തീയതികളിൽ മസ്കത്തിൽ നിന്ന് കണ്ണൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യയുടെ സർവിസുകൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.

മുംബൈയിലേക്കുള്ള സർവിസുകൾ പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. യാത്രക്കാർക്ക് ടിക്കറ്റ് തുക തിരിച്ചു നൽകുന്നതാണെന്നും അല്ലെങ്കിൽ മറ്റു ദിവസങ്ങളിലേക്ക് മാറ്റി ബുക്ക് ചെയ്യാവുന്നതാണെന്നും എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി

Tags:    
News Summary - Air India suspends Muscat-Kannur service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT