Posted On
date_range Updated On
date_range സുരക്ഷാ ഭീഷണി: അമേരിക്കൻ പൗരന്മാർക്ക് കർശന ജാഗ്രതാ നിർദ്ദേശവുമായി ബഹ്റൈനിലെ യു.എസ് എംബസി
മനാമ: ബഹ്‌റൈനിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് യു.എസ് പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് യു.എസ് എംബസി നിർദ്ദേശിച്ചു. ഇന്ന് പുറപ്പെടുവിച്ച പുതിയ സുരക്ഷാ ഉപദേശത്തിൽ, മനാമയിലെ ഹോട്ടലുകൾ ആക്രമണങ്ങൾക്ക് ലക്ഷ്യമായേക്കാമെന്ന് എംബസി മുന്നറിയിപ്പ് നൽകുന്നു.
മുൻകരുതൽ എന്ന നിലയിൽ മനാമയിലെ ഹോട്ടലുകളിൽ താമസിക്കുന്നത് ഒഴിവാക്കാൻ പൗരന്മാരോട് എംബസി ആവശ്യപ്പെട്ടു. ഭീകര സംഘടനകളും അവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വ്യക്തികളും വിദേശത്തുള്ള യുഎസ് പൗരന്മാരെ ലക്ഷ്യമാക്കി ആക്രമണങ്ങൾ നടത്താൻ സാധ്യതയുണ്ട്. ഇത്തരം ആക്രമണങ്ങൾ മുന്നറിയിപ്പില്ലാതെയോ വളരെ കുറഞ്ഞ സമയത്തിനുള്ളിലോ സംഭവിക്കാമെന്നും എംബസി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.