ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ബഹ്‌റൈനിൽ ഒരാൾ അറസ്റ്റിൽ

മനാമ: രാജ്യത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളുടെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച 35 വയസ്സുകാരനെ സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു. ജനറൽ ഡയറക്ടറേറ്റ് ഫോർ കോംബാറ്റിംഗ് കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് സൈബർ സെക്യൂരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. വിവിധ സ്ഥലങ്ങളെ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളുടെ വീഡിയോകൾ ഇയാൾ ചിത്രീകരിക്കുകയും നിയമവിരുദ്ധമായി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പങ്കുവെക്കുകയും ചെയ്തതായി അധികൃതർ കണ്ടെത്തി. ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് രാജ്യത്തിന്റെ സുരക്ഷയെയും പൊതുസമാധാനത്തെയും ദോഷകരമായി ബാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

പിടിയിലായ വ്യക്തിക്കെതിരെയുള്ള നിയമ നടപടികൾ ആരംഭിച്ചു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. രാജ്യസുരക്ഷയെ ബാധിക്കുന്നതോ ഭീതി പടർത്തുന്നതോ ആയ സന്ദേശങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Assault footage circulated; one person arrested in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-16 07:55 GMT
access_time 2026-05-16 07:51 GMT