മനാമ: ബഹ്‌റൈന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹ്‌റൈന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ഭരണാധികാരി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ മോദി അറിയിച്ചു. ബഹ്‌റൈന്റെ പരമാധികാരത്തിനും സുരക്ഷക്കും നേരെ നടന്ന ആക്രമണങ്ങളെ ഇന്ത്യ അപലപിക്കുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സുരക്ഷക്കും സമാധാനത്തിനും വേണ്ടി ബഹ്‌റൈൻ കൈക്കൊള്ളുന്ന ഏത് നടപടികൾക്കും ഇന്ത്യയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
സമാധാനത്തിലും സഹവർത്തിത്വത്തിലും വിശ്വസിക്കുന്നവരാണ് ബഹ്‌റൈനിലെ ജനങ്ങളെന്നും, പ്രദേശത്ത് സുരക്ഷയും സ്ഥിരതയും നിലനിർത്താനാണ് രാജ്യം എപ്പോഴും ആഗ്രഹിക്കുന്നതെന്നും ഹമദ് രാജാവ് വ്യക്തമാക്കി. ഇന്ത്യയുടെ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെയും സംഘർഷങ്ങൾ ഒഴിവാക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് ഇരു നേതാക്കളും ചർച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.