എയർ ഇന്ത്യ എക്​സ്​പ്രസ്​ ബഹ്​റൈനിലേക്ക്​​ ഒക്​ടോബറിലെ ബുക്കിങ്​ തുടങ്ങി

മനാമ: ഇന്ത്യയിൽനിന്ന്​ ഒക്​ടോബർ മാസത്തെ ബുക്കിങ്​ എയർ ഇന്ത്യ എക്​സ്​പ്രസ്​ തുടങ്ങി. ഒക്​ടോബർ അഞ്ച്​ മുതൽ 21 വരെയുള്ള ബുക്കിങ്ങാണ്​ ആരംഭിച്ചിരിക്കുന്നത്​. ബുക്കിങ്​ തുടങ്ങി വൈകാതെതന്നെ മിക്ക സർവീസുകൾക്കും സീറ്റ്​ തീർന്നു.

തിരുവനന്തപുരത്തുനിന്ന്​ ഒക്​ടോബർ അഞ്ച്​, 13 തീയതികളിലും കൊച്ചിയിൽനിന്ന്​ ആറ്​, 19 തീയതികളിലും, കോഴിക്കോട്​ നിന്ന്​ ഏഴ്​, 14 തീയതികളിലും കണ്ണൂരിൽനിന്ന്​ 21നുമാണ്​ സർവീസുള്ളത്​. 13ന്​ മംഗലാപുരത്തുനിന്നും സർവീസുണ്ട്​. കണ്ണൂരിൽനിന്ന്​ 39000 രൂപയാണ്​ ടിക്കറ്റ്​ നിരക്ക്​.

ഇന്ത്യയും ബഹ്​റൈനും തമ്മിൽ ഒപ്പുവെച്ച എയർ ബബ്​ൾ പ്രകാരമാണ്​ ഇന്ത്യയിൽനിന്ന്​ സർവീസ്​ നടത്തുന്നത്​. ഇതനുസരിച്ച്​ എയർ ഇന്ത്യ/എയർ ഇന്ത്യ എക്​സ്​പ്രസിനും ഗൾഫ്​ എയറിനും ആഴ്​ചയിൽ 650 യാത്രക്കാരെ വീതം കൊണ്ടുവരാനാണ്​ അനുമതിയുള്ളത്​. ദിവസവും ഒാരോ സർവീസാണ്​ നടത്താനാവുക. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.