മനാമ: പ്രശസ്ത സ്ഥാപനങ്ങളുടെ പേരിൽ ടെൻഡറുകൾ വാഗ്ദാനം ചെയ്തുകൊണ്ടുള്ള വ്യാജ ഇ-മെയിലുകൾക്കെതിരെ ജാഗ്രത പാലിക്കാൻ ബഹ്റൈനിലെ കമ്പനികൾക്ക് ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി.‘റീഫണ്ടബ്ൾ രജിസ്ട്രേഷൻ ഫീസ്’ എന്ന പേരിൽ പണം കൈമാറാൻ ആവശ്യപ്പെട്ട് വഞ്ചിക്കുന്ന വ്യാജ സന്ദേശങ്ങളാണ് ഇതിലധികവുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ സൈബർ ക്രൈം യൂനിറ്റ് വ്യക്തമാക്കി.വലിയതോതിലുള്ള ടെൻഡറുകൾ നടക്കുന്നുണ്ടെന്ന് സ്വീകർത്താക്കളെ തെറ്റിദ്ധരിപ്പിക്കാനായി ഏറെ ശ്രദ്ധാപൂർവം തയാറാക്കുന്ന സന്ദേശങ്ങളാണ് ഇവയെന്ന് സൈബർ ക്രൈം യൂനിറ്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.