ബഹ്​റൈൻ ഉപപ്രധാനമന്ത്രി ശൈഖ്​ ഖാലിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫയിൽനിന്ന്​ അദീബ്​ അഹമ്മദ്​ ഗോൾഡൻ വിസ ഏറ്റുവാങ്ങുന്നു

ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ്​ മാ​നേജിങ്​ ഡയറക്ടർ അദീബ്​ അഹമ്മദിന്​ ബഹ്​റൈൻ ഗോൾഡൻ വിസ

മനാമ: ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ്​ മാ​നേജിങ്​ ഡയറക്ടർ അദീബ്​ അഹമ്മദിന്​ ബഹ്​റൈൻ ഗോൾഡൻ വിസ ലഭിച്ചു. ബഹ്​റൈൻ ഉപപ്രധാനമന്ത്രി ശൈഖ്​ ഖാലിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫയാണ്​ അദ്ദേഹത്തിന്​ ഗോൾഡൻ വിസ സമ്മാനിച്ചത്​.

ഗോൾഡൻ വിസ ഏറ്റുവാങ്ങിയതിൽ സന്തോഷമുണ്ടെന്ന്​ അദീബ്​ അഹമ്മദ്​ പറഞ്ഞു. ഈ അംഗീകാരം നൽകിയ രാജാവ്​ ഹമദ്​ ബിൻ ഈസ ആൽ ഖലീഫക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫക്കും ബഹ്റൈൻ സർക്കാറിനും ജനങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോള പ്രതിഭകളെ ആകർഷിക്കാനും ബഹ്​റൈനിലെ നിക്ഷേപ സാധ്യതകൾ വർധിപ്പിക്കാനും ലക്ഷ്യമിട്ട്​ കഴിഞ്ഞ ഫെബ്രുവരിയിലാണ്​ ഗോൾഡൻ വിസ പദ്ധതി ആരംഭിച്ചത്​. വ്യാപാര കേന്ദ്രമെന്ന നിലയിൽ ബഹ്​റൈന്‍റെ പ്രതിച്​ഛായ വർധിപ്പിക്കാൻ ഗോൾഡൻ വിസ സഹായിക്കുമെന്നും അദീബ്​ അഭിപ്രായപ്പെട്ടു. 

Tags:    
News Summary - Adeeb Ahmed, Managing Director, Lulu Financial Group, receives Bahrain Golden Visa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.