മനാമ: സൗദി അറേബ്യയിൽനിന്ന് ബഹ്റൈൻ തീരത്തേക്ക് 44.5 കി.മീ. ദൂരം നീന്തിക്കടന്ന് ശൈഖ് ഖാലിദ് ബിൻ ഹമദ് സ്വിമ്മിങ് ചലഞ്ച് ടീം. ശക്തമായ കടൽ ഒഴുക്കിനെ അതിജീവിച്ച് 22 മണിക്കൂർ 2 മിനിറ്റ് 24 സെക്കൻഡ് നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് ടീം ഈ ചരിത്രനേട്ടം കൈവരിച്ചത്. സൗദിയിലെ അൽഅസീസിയയിൽനിന്ന് തുടങ്ങിയ യാത്ര ബഹ്റൈനിലെ സലാഖ് തീരത്താണ് അവസാനിച്ചത്.സൗദി അറേബ്യയിലെ സൺസെറ്റ് ബീച്ച് റിസോർട്ടിൽ (അൽഅസീസിയ) നിന്നായിരുന്നു സാഹസികയാത്ര ആരംഭിച്ചത്.
ശൈഖ് ഖാലിദ് ബിൻ ഹമദ് സ്വിമ്മിങ് ചലഞ്ച് ടീം
അംഗങ്ങൾ
പ്രമുഖ നീന്തൽതാരങ്ങളായ അബ്ദുല്ല അതിയ, ലുവായ് തഷ്കന്ദി എന്നിവരാണ് ഈ കഠിനമായ ദൗത്യത്തിന് നേതൃത്വം നൽകിയത്. ശക്തമായ കടൽച്ചുഴികളും ഒഴുക്കും കാരണം നിശ്ചയിച്ചതിനേക്കാൾ കൂടുതൽ ദൂരം താരങ്ങൾക്ക് നീന്തേണ്ടിവന്നു. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശ പ്രകാരമായിരുന്നു ചലഞ്ച്. തീരത്തണഞ്ഞ ടീമിനെ ജനറൽ സ്പോർട്സ് അതോറിറ്റി സി.ഇ.ഒ ഡോ. അബ്ദുറഹ്മാൻ അസ്കർ സ്വീകരിച്ചു. ബഹ്റൈന്റെ കായിക കരുത്തും സഹിഷ്ണുതയും ലോകത്തിന് മുന്നിൽ ഒരിക്കൽകൂടി തെളിയിക്കുന്നതാണ് ഈ നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.