വോയിസ്‌ ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം ഓണാഘോഷ സ്വാഗതസംഘം

"ഒരുമയോടെ ഓണം – സീസൺ 2": വോയ്സ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു

മനാമ: വോയ്സ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറത്തിന്റെ 2026-ലെ ഓണാഘോഷങ്ങളുടെ സ്വാഗതസംഘം രൂപീകരിച്ചു. സംഘടനയുടെ പൊതുയോഗത്തിൽ ഈ വർഷത്തെ ഓണാഘോഷം "ഒരുമയോടെ ഓണം – സീസൺ 2" എന്ന പേരിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു.

കഴിഞ്ഞ വർഷങ്ങളിലെപ്പോലെ തന്നെ ഈ വർഷവും വിവിധ കലാ-കായിക മത്സരങ്ങൾ, കുടുംബാംഗങ്ങളുടെ പങ്കാളിത്തത്തോടെയുള്ള സാംസ്കാരിക പരിപാടികൾ, കുട്ടികൾക്കായുള്ള മത്സരങ്ങൾ, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഉൾപ്പെടുത്തി ആഘോഷം സംഘടിപ്പിക്കുമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. ഓണാഘോഷ കമ്മിറ്റി കൺവീനറായി ഗോകുലിനെ തെരഞ്ഞെടുത്തു. ഓണസദ്യ കൺവീനറായി നിതിൻ, ജോയിന്റ് കൺവീനറായി മുരളി, ഫിനാൻസ് കമ്മിറ്റി കൺവീനറായി സിബി കുര്യൻ, പർച്ചേസ് കമ്മിറ്റി കൺവീനറായി മനോജ് വർക്കല, ട്രാൻസ്പോർട്ട് കമ്മിറ്റി കൺവീനറായി റസൂൽ സുലൈമാൻ, വോളണ്ടിയർ കമ്മിറ്റി കൺവീനറായി സുനിൽ സുശീലൻ എന്നിവരെയും തെരഞ്ഞെടുത്തു.

അത്തപ്പൂക്കളത്തിന്റെ കോർഡിനേറ്റർമാരായി ദിവ്യ, മിനി സന്തോഷ്, സ്റ്റേജ് ഡെക്കറേഷൻ കോർഡിനേറ്റർമാരായി ഷിബു ക്രിയേറ്റീവ്, അനിൽ അയിലം, ഓണസദ്യ ഏകോപന കോർഡിനേറ്ററായി ഷിബു നളിനം, കലാ-കായിക മത്സരങ്ങളുടെ കോർഡിനേറ്ററായി സിറാജ്, അതിഥി ഏകോപന കോർഡിനേറ്റർമാരായി ഷബില റസൂൽ, ഷീബ ഹബീബ് എന്നിവരെയും പൊതുയോഗം തെരഞ്ഞെടുത്തു. ബഹ്റൈനിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും സാംസ്കാരിക പാരമ്പര്യവും ഉയർത്തിപ്പിടിക്കുന്ന ഓണാഘോഷമാക്കാൻ മുഴുവൻ അംഗങ്ങളുടെയും സഹകരണം അഭ്യർഥിച്ചതായി ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Voice of Trivandrum Bahrain Forum elects office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.