ബഹ്റൈൻ അറാദിൽ റസ്റ്റാറന്‍റിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ബിൽഡിങ് തകർന്നു, ഒരു മരണം; നിരവധി പേർക്ക് പരിക്ക്

മനാമ: റസ്റ്റാറന്‍റിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ബിൽഡിങ് തകർന്നു വീണ് ഒരു മരണം. മുഹറഖ് ഗവർണറേറ്റിലെ അറാദിലാണ് സംഭവം.

നിരവധി പേർക്ക് പരിക്കേറ്റതായും പ്രദേശത്ത് പൊലീസും ബഹ്റൈൻ സിവിൽ ഡിഫൻസും രക്ഷാപ്രവർത്തനം നടത്തുകയാണെന്നും മിനിസ്റ്ററി ഓഫ് ഇന്‍റീരിയർ എക്സിൽ അറിയിച്ചു. അറാദിലെ സീഫ് മാളിന് സമീപത്തെ ബഹ്റൈനി റസ്റ്റാറന്‍റിലാണ് അപകടമുണ്ടായത്.

കെട്ടിടത്തിന്‍റെ ഒരു ഭാഗത്ത് സലൂണും പ്രവർത്തിക്കുന്നുണ്ടായിരുന്നു. മുകൾ നിലകളിൽ താമസക്കാരുണ്ടായിരുന്നതായി സമീപവാസികൾ പറഞ്ഞു.

ബിൽഡിങ് പൂർണമായും തകർന്ന നിലയിലാണ്. പ്രദേശത്തെ ചില കടകളുടെ ഗ്ലാസുകൾ പൊട്ടിത്തെറിയുടെ ആഘാതത്തിൽ തകർന്ന നിലയിലാണ്.

Tags:    
News Summary - A gas cylinder exploded in a restaurant in Arad, Bahrain, collapsing the building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.