മനാമ: മരുഭൂമിയിലെ മലയാളികൾ കണികണ്ടുണരുന്നത് മാധ്യമം ദിനപത്രമാണ്. ദിനവും രാവിലെ നാട്ടിൽ, വെളുപ്പിന് പാലും പത്രവും വരുന്നത് കാത്ത് നമ്മൾ വീടിന്റെ ഉമ്മറപ്പടിയിൽ ചാരുകസേരയിൽ ഇരിക്കാറുണ്ട്. ഈ സുഖം ഇങ്ങ് അറബിനാട്ടിൽ വില്ലയിലോ ഫ്ലാറ്റിലോ നമുക്ക് അനുഭവിക്കാൻ സാധിക്കുന്നത് മാധ്യമം പത്രം മൂലമാണ്.
ഡിജിറ്റൽ യുഗമായ ഈ കാലഘട്ടത്തിൽ ലോകത്തിന്റെ വാർത്തകൾ നമ്മുടെ വിരൽത്തുമ്പിൽ ആണെങ്കിൽ പോലും രാവിലെ ഉണർന്ന് വന്ന് കസേരയിൽ ഇരുന്ന് ഒരു ചായയും കുടിച്ച് തലേദിവസത്തെ ലോകവാർത്തകൾ പത്രങ്ങളിലൂടെ ഓടിച്ചുനോക്കി അറിയുന്നതിന്റെ ഒരു സുഖം വേറെ തന്നെ. അതത് ദിവസത്തെ ലോകത്തിലെയും പ്രാദേശികവും പ്രധാനവുമായ വാർത്തകൾ ചിട്ടയോടും അച്ചടക്കത്തോടും കൂടി ലളിതമായി നമ്മുടെ മുന്നിൽ അവതരിപ്പിച്ച്, നാടുമായി നമ്മെ ദിവസവും ബന്ധിപ്പിക്കുന്ന മാധ്യമത്തിന് നന്ദി അറിയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.