മനാമ: തനിക്ക് ബന്ധമുള്ള സ്ഥാപനത്തിന് ഓർഡർ നൽകിയ കേസിൽ സർക്കാർ ഉദ്യോഗസ്ഥന് ആറു മാസം തടവിന് നാലാം ക്രിമിനൽ കോടതി വിധിച്ചു.
അഴിമതിവിരുദ്ധ, സാമ്പത്തിക സുരക്ഷ ഡയറക്ടറേറ്റിന്റെ പരാതിയെ തുടർന്നാണ് പ്രതിക്കെതിരെ കേസ് ചുമത്തിയത്. പർച്ചേസ് മാനേജറായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ തന്റെ പിതാവിന്റെ പേരിലുള്ള സ്ഥാപനവുമായി ഇടപാട് നടത്തുന്നതിന് ക്വേട്ടഷൻ ക്ഷണിച്ച് ഓർഡർ നൽകുകയായിരുന്നു.
സ്ഥാപനവുമായി തന്റെ ബന്ധം മറച്ചുവെച്ചാണ് അദ്ദേഹമിത് ചെയ്തത്. സംഭവത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ കേസിന്റെ ഗൗരവം മനസ്സിലാക്കുകയും തുടർന്ന് കോടതി ശിക്ഷ വിധിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.