ബ്രദേഴ്സ് ജില്ല കപ്പ് 2025 ഫുട്ബാൾ ടൂർണമെന്റ്

40 ബ്രദേഴ്സ് ജില്ല കപ്പ് 2025 സീസൺ-3ന് പ്രൗഢ തുടക്കം

മനാമ: 40 ബ്രദേഴ്സ് സംഘടിപ്പിക്കുന്ന ജില്ല കപ്പ് 2025 സീസൺ -3, വെറ്ററൻസ് സീസൺ-3 ഫുട്ബാൾ ടൂർണമെന്റിന് സിഞ്ചിലെ അൽ അഹലി ക്ലബിൽ പ്രൗഢഗംഭീര തുടക്കം. ബഹ്റൈൻ പ്രതിഭ എഫ്.സിയും, ബഹ്റൈൻ എഫ്.സിയും തമ്മിലായിരുന്നു ഉദ്ഘാടന പോരാട്ടം. ചെണ്ടമേളയുടെ അകമ്പടിയോടുകൂടി ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകരുടെ സാന്നിധ്യത്തിൽ മുൻ ബഹ്റൈൻ നാഷനൽ ടീം ക്യാപ്റ്റനും, കോച്ചുമായ അഹ്മദ് മുഹമ്മദ് കിക്കോഫ് ചെയ്തു. 40 ബ്രദേഴ്‌സ് പ്രസിഡന്റ് ഹലീൽ റഹ്‌മാൻ സ്കൈ വീൽ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ചെയർമാൻ മൊയ്തീൻകുട്ടി,

മൻസൂർ സെക്രട്ടറി, ട്രഷറർ ഇബ്‌റാഹീം ചിറ്റണ്ട, റഷീദ് വടക്കാഞ്ചേരി, അബ്ദുല്ല, മുസ്തഫ ടോപ്‌മാൻ, ശറഫുദ്ധീൻ മാട്ടൂൽ, ഇസ്മായിൽ എലത്തൂർ, നൗഫൽ കണ്ണൂർ ജെ.പി.കെ തിക്കോടി, ശിഹാബ് പ്ലസ്, പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിൽ, സുബൈർ കണ്ണൂർ, റംഷാദ് ഐലക്കാട്, നിസാർ കുന്നംകുളത്തിങ്ങൽ, അൻവർ കണ്ണൂർ, മുഹമ്മദ് റസാഖ്, നിസാർ ഉസ്മാൻ, സെയ്ദ് ഹനീഫ, നൗഷാദ് പനൂര്, ബി.ഐ.എഫ്.എ അർഷാദ് പാലക്കണ്ടി, കെ.എഫ്.എ പ്രസിഡന്റ് സജാദ് സുലൈമാൻ, ഐ.വി.എഫ്.എ പ്രസിഡന്റ് മൊയ്തീൻകുട്ടി എന്നിവർ പങ്കെടുത്തു.

വെറ്ററൻസ് വിഭാഗത്തിൽ ബഹ്‌റൈൻ പ്രതിഭ എഫ്.സി, മലബാർ എഫ്.സി സെമിയിൽ കടന്നു. ജില്ലാ കപ്പ് ടൂർണമെന്റിൽ കോഴിക്കോട് ഡിസ്റ്റിക്, ബി.എം.ഡി.എഫ് മലപ്പുറം എന്നിവർ സെമിയിൽ കടന്നു. രണ്ടാം ദിവസമായ ഇന്ന് അഹ്ലി ക്ലബിൽ രണ്ട് വിഭാഗങ്ങളിലായി 6 ടൂർണമെന്റാണ് നടക്കുന്നത്.

Tags:    
News Summary - 40 Brothers District Cup 2025 Season-3 gets off to a proud start

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.