IMAGE - Motorsport
മനാമ: ഫോർമുല വൺ ഗ്രാൻഡ്പ്രീ മത്സരങ്ങളുടെ മുന്നോടിയായി വാഹനഗതാഗതം സുഗമമാക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ശൈഖ് അബ്ദുറഹ്മാൻ ബിൻ അബ്ദുൽ വഹാബ് ആൽ ഖലീഫ അറിയിച്ചു. ആഭ്യന്തരമന്ത്രി കേണൽ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നിർദേശത്തെ തുടർന്നാണ് നടപടികൾ സ്വീകരിച്ചത്.
ഫോർമുല വൺ മത്സരങ്ങൾ ആസ്വദിക്കുന്നതിനായി ഇന്റർനാഷനൽ സർക്യൂട്ടിലേക്കുള്ള പാതകളിൽ പരമാവധി ഗതാഗതക്കുരുക്ക് കുറക്കുന്നതിനുള്ള പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്.
ട്രാഫിക് വിഭാഗം നൽകുന്ന നിർദേശങ്ങൾ പാലിക്കാനും ഗതാഗതക്കുരുക്ക് പരമാവധി കുറക്കാനും വാഹനമുപയോഗിക്കുന്ന എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം ഉണർത്തി. സർക്യൂട്ടിലേക്കുള്ള എൻട്രിയും എക്സിറ്റും നിർദേശിക്കപ്പെട്ട രൂപത്തിലാക്കാനും ചുറ്റുവട്ടത്തുള്ള റോഡുകളിൽ അപകടങ്ങളുണ്ടായാൽ നടപടി സ്വീകരിക്കാനും ഗതാഗതക്കുരുക്ക് വരാതെ സൂക്ഷിക്കാനും ഏർപ്പാടുകൾ ചെയ്തിട്ടുമുണ്ട്. സുപ്രധാന നിരത്തുകളിൽ കൂടുതൽ ട്രാഫിക് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.