??????? ???????

‘ബഹ്റൈ​െൻറ വികസനത്തില്‍ സ്ത്രീകളുടെ പങ്ക് മെച്ചപ്പെട്ടത്’ 

മനാമ: ബഹ്റൈ​​െൻറ സര്‍വതോന്മുഖമായ വികസനത്തില്‍ സ്ത്രീകളുടെ പങ്ക് മെച്ചപ്പെട്ടതാണെന്ന് ബഹ്റൈനിലെ ഫ്രാന്‍സ് അംബാസഡര്‍ സിസിള്‍ ലോങ്കി വ്യക്തമാക്കി. ഫ്രാന്‍സ്​ ദേശീയ ദിനത്തി​​െൻറ ഭാഗമായി എംബസിയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. 
രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ ഭരണാധികാരത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കാന്‍ സാധിച്ചിട്ടുണ്ട്. 
രാജപത്നിയും ബഹ്റൈന്‍ വനിതാ സുപ്രീം കൗണ്‍സില്‍ ചെയര്‍പേഴ്സണുമായ പ്രിന്‍സസ് സബീക്ക ബിന്‍ത് ഇബ്രാഹിം ആല്‍ ഖലീഫയുടെ കീഴിലുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങളും അവരുടെ കാഴ്ച്ചപ്പാടുകളും ഇതിന് ശക്തമായ പങ്ക് വഹിച്ചിട്ടുണ്ട്. രാജ്യത്തി​​െൻറ വളര്‍ച്ചയില്‍ സ്ത്രീകള്‍ക്ക് കുറെക്കൂടി പങ്ക് വഹിക്കാനായാല്‍ അത് വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. സാമ്പത്തിക, സാംസ്കാരിക, വാണിജ്യ മേഖലകളിലടക്കം ബഹ്റൈനുമായി ശക്തമായ ബന്ധമാണ് ഫ്രാന്‍സിനുള്ളത്. 
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട്. വില പിടിപ്പുള്ള മുത്തുകളന്വേഷിച്ചുള്ള ഫ്രാന്‍സുകാരനായ ജാക് കരാത്തിയുടെ യാത്ര ബഹ്റൈനിലത്തെിക്കുകയായിരുന്നു. 
ബഹ്റൈന്‍ ഒളിപ്പിച്ചു വെച്ച സാംസ്കാരിക, നാഗരിക ഖനിജങ്ങള്‍ കണ്ടെടുക്കാന്‍ ഫ്രാന്‍സിന് സാധ്യമായിട്ടുണ്ട്. ഫ്രാന്‍സുകാര്‍ പണിത ബഹ്റൈന്‍ ഫോര്‍ട്ട് ഇന്നും സാംസ്കാരിക ശേഷിപ്പായി നിലനില്‍ക്കുന്ന കാര്യവൂം അവര്‍ ചൂണ്ടിക്കാട്ടി. ഫ്രാന്‍സ് അടക്കമുള്ള വിദേശ രാജ്യങ്ങളിലുള്ളവര്‍ ജീവിക്കാന്‍ ഏറെ ഇഷ്​ടപ്പെടുന്ന രാജ്യമാണ് ബഹ്റൈന്‍. 
മറ്റ് സംസ്കാരങ്ങളോടും ആളുകളോടും തുറന്ന മനസ്സോടെ പെരുമാറുന്ന ബഹ്റൈന്‍ പാരമ്പര്യവും മൂല്യവൂം ഏറെ ശ്രദ്ധേയമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.