മനാമ: ബഹ്റൈൻ^-ബ്രിട്ടണ്‍ സംയുക്ത വര്‍ക്കിങ് ഗ്രൂപ്പ് അജണ്ട സെറ്റിങ് യോഗം ബഹ്റൈനില്‍ നടന്നു. വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര കാര്യങ്ങള്‍ക്കായുള്ള അണ്ടര്‍ സെക്രട്ടറി ശൈഖ് അബ്ദുല്ല ബിന്‍ അഹ്മദ് ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജൂലൈ 19ന് ലണ്ടനില്‍ നടക്കുന്ന സംയുക്ത മന്ത്രിതല യോഗത്തിലെ അജണ്ടകള്‍ ചര്‍ച്ച ചെയ്തു. ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫയും ബ്രിട്ടണ്‍ വിദേശകാര്യ മന്ത്രിയും തമ്മിലായിരിക്കും ഉന്നത തല യോഗം നടക്കുക. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രത്യേക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. നിക്ഷേപം, വിദ്യാഭ്യാസം, വൈജ്ഞാനിക മേഖലയിലെ ഗവേഷണം തുടങ്ങി വിവിധ മേഖലകളില്‍ ബഹ്റൈനും ബ്രിട്ടനും തമ്മിലുള്ള സഹകരണം ഏറെ ശ്രദ്ധേയമാണ്. ഇക്കാര്യങ്ങളില്‍ പ്രത്യേക വര്‍ക്കിങ് ഗ്രൂപ് രൂപവത്കരിക്കുന്നതിനും സാധിച്ചിട്ടുണ്ട്. ഊര്‍ജ്ജം, ഗതാഗതം, മലിനജല ശുദ്ധീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിനുള്ള ചര്‍ച്ചകളും നടന്നു.
മേഖലയിലെും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളും അതില്‍ ഇരുരാഷ്ട്രങ്ങളും സ്വീകരിച്ച നിലപാടുകളും വിലയിരുത്തപ്പെട്ടു. ബഹ്റൈനും ബ്രിട്ടനും തമ്മില്‍ സഹകരണത്തിെൻറ പുതിയ വാതായനങ്ങള്‍ തുറക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ശൈഖ് അബ്ദുല്ല ബിന്‍ അഹ്മദ് ആല്‍ ഖലീഫ വ്യക്തമാക്കി. ചില തീവ്രവാദ ഗ്രൂപ്പുകളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ഡിസംബറില്‍ ബ്രിട്ടണ്‍ പാര്‍ലമെൻറ് എടുത്ത തീരുമാനവും ശ്രദ്ധേയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.