മനാമ: പവിഴദ്വീപ് എന്ന ബഹ്റൈനിലെ ജോലിക്ക് ശേഷമുള്ള സമയത്ത് കലാസാംസ്ക്കാരിക പ്രവർത്തനങ്ങളും ഒപ്പം കാർഷിക സ്നേഹവും മുന്നോട്ട് കൊണ്ടുപോകുന്ന നിരവധി മലയാളികളു
ണ്ട്. അവർക്ക് ഇൗ ശൈത്യകാലം കൃഷിയുമായുള്ള ആത്മബന്ധത്തിെൻറ കാലം കൂടിയാണ്. പച്ചപ്പും പല വർണ്ണത്തിലുള്ള പൂക്കളും വീട്ടുമുറ്റത്തോ ബാൽക്കണിയിലോ ഒക്കെ യാഥാർഥ്യമാക്കുന്ന ഇൗ മറുനാടൻ മലയാളികൾ നാട്ടിലുള്ളവർക്കും മാതൃകയാണ്.
12 വർഷത്തിലേറെയായി വി.പി നന്ദകുമാർ ബാൽക്കണിയിൽ കൃഷിയിടം ഒരുക്കിയിട്ട്. കറിവേപ്പിലയുടെ വലിയൊരു മരം തന്നെ ഇവിടെ വളർന്ന് പന്തലിച്ചിരിക്കുന്നു. ചീര, വെണ്ട, തക്കാളി, പലതരം പൂക്കൾ എന്നിവയും അദ്ദേഹത്തിെൻറ ചെറുതോട്ടത്തിലുണ്ട്. ഭാര്യയുമായി താമസിച്ച് വന്നപ്പോൾ തുടങ്ങിയ കൃഷി തോട്ടം ഭാര്യ നാട്ടിലേക്ക് പോയപ്പോഴും ഇദ്ദേഹം തുടരുകയായിരുന്നു.
മറ്റൊരു പ്രവാസിയായ വിനോദ് ആദ്യം കൃഷി ആരംഭിച്ചത് വീട്ടിലെ ബാൽക്കണിയിലായിരുന്നു. എന്നാൽ അത് വിജയകരമായതോടെ ടെറസിലേക്കും വ്യാപിപ്പിച്ചു. കാബേജ്,ബീറ്റ്റൂട്ട്, മല്ലിയില, പുതിന, ബീൻസ്,പയർ, തക്കാളി എന്നിവയാണ് കൃഷി ചെയ്യുന്നത്. ബാൽക്കണിയിൽ തന്നെയാണ് തൃശൂർ കൈപ്പമംഗലം സ്വദേശിയായ രഘുനാഥനും റൂത്ത്നാഥനും കൃഷിതോട്ടം യാഥാർഥ്യം ഒരുക്കിയിട്ടുള്ളത്. ഇന്ത്യൻ സ്കൂൾ അധ്യാപിക കൂടിയായ റൂത്ത് പഠന പ്രവർത്തനങ്ങൾക്കൊപ്പം കാർഷിക സംസ്ക്കാരം പുതുതലമുറയിലേക്ക് പകരാനും ശ്രമിക്കുന്നുണ്ട്. ഇവരുടെ തോട്ടത്തിൽ അമ്പതോളം വർഗത്തിലുള്ള പൂക്കൾ, തക്കാളി, കോളിഫ്ലവർ,ചീര തുടങ്ങിയവയുണ്ട്.
പാഴ്വസ്തുക്കൾകൊണ്ട് പൂന്തോട്ടം സൃഷ്ടിച്ചിരിക്കുന്ന വിസ്മയമാണ് എറണാകുളം സ്വദേശി ടോണി. ഗുദൈയ്ബിയിൽ താമസിക്കുന്ന ഇദ്ദേഹം ചെടിച്ചട്ടികൾ നിർമ്മിച്ചിരിക്കുന്നത് പാഴ്വസ്തുക്കൾ കൊണ്ടാണ്. എല്ലാതരം ചെടികളും ഇദ്ദേഹത്തിെൻറ തോട്ടത്തിലുണ്ട്. ബാൽക്കണി കൃഷിയിൽ സജീവമായ നിരവധിപേരും മലയാളികൾക്കിടയിലുണ്ട്. കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിെൻറ വലുപ്പം, ആകൃതി, അനുയോജ്യമായ വിത്തുകൾ, പരിപാലിക്കുന്ന രീതി ഇങ്ങനെ ക്ഷമയോടെ ദൈനം ദിന നിരീക്ഷണം നടത്തിയാണ് ഇവരെല്ലാം കൃഷിയിടത്തിലെ വിജയഗാഥകൾ രചിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.