മനാമ: തങ്ങളുടെ അംഗവും കണ്ണൂർ പയ്യാമ്പലം സ്വദേശിയുമായ ഫുട്ബോൾ കോച്ച് തിലകെൻറ തിരോധാനത്തിന് 13 ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു വിവരവും ലഭിക്കാത്ത അവസ്ഥയിൽ കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി. പ്രസിഡൻറ് ഒ.കെ സതീഷിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കണ്ണൂർ ജില്ലക്കാരായ ബഹ്‌റൈൻ പ്രവാസികളുടെ ഒപ്പുശേഖരണം നടത്തി കൂട്ടഹരജി ഇന്ത്യൻ എംബസി അധികൃതർക്ക് സമർപ്പിക്കാൻ തീരുമാനിച്ചു. ഇതിനായി ജനറൽ സെക്രട്ടറി കെ.എം അജിത്കുമാറിെൻറ നേതൃത്വത്തിൽ കെ.എം സത്യശീലൻ, പി.പി വിനോദ്, റിതിൻ രാജ്, സാജുറാം, സൂരജ് നമ്പ്യാർ, യു വി ഇസ്മായിൽ, അനിൽ കുമാർ, ദുർഗാദാസ് എന്നിവരെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.