മനാമ: കോലാലമ്പൂരിൽ നടക്കുന്ന ഒമ്പതാമത് ആഗോള അർബൻ ഫോറത്തിെൻറ സമ്പൂർണ്ണ സമ്മേളനത്തിൽ ബഹ്റൈനിലെ മികച്ച പാർപ്പിട പദ്ധതി അവതരിപ്പിച്ചു. 2016 ൽ യു.എൻ സമ്മേളനത്തിലെ വിഷയമായ പാർപ്പിട സൗകര്യം^ സുസ്ഥിര നഗരവികസനവും ആവാസവ്യവസ്ഥയും എന്ന അജണ്ടയെ മുൻനിർത്തിയാണ്
ആഗോള അർബൻ ഫോറം നടക്കുന്നത്. ബഹ്റൈൻ ഭവന വകുപ്പ് മന്ത്രി ബസീം ബിൻ യാക്കൂബ് അൽ ഹമറിെൻറ നേതൃത്വത്തിൽ ബഹ്റൈൻ പ്രതിനിധി സംഘം വിവിധ സെഷനുകളിലും റൗണ്ട് ടേബിളിലും സംബന്ധിച്ചു.
ബഹ്റൈൻ ഗവൺമെൻറ് കഴിഞ്ഞ കാലങ്ങളിലായി താഴ്ന്ന വരുമാനക്കാരായ പൗരന്മാർക്ക് ഭവനങ്ങൾക്കായി പ്രത്യേക പദ്ധതികൾ ഉണ്ടാക്കിയതായി സമ്മേളനത്തിൽ ബഹ്റൈൻ ഭവനവകുപ്പ് മന്ത്രി വ്യക്തമാക്കി. ആയിരക്കണക്കിന് ബഹ്റൈൻ കുടുംബങ്ങൾക്ക് വലിയ ഭവന നഗരങ്ങൾ കെട്ടിപ്പടുക്കുകവഴി സാമ്പത്തിക പിന്തുണയും സാമൂഹ്യ പിന്തുണയും രാഷ്ട്രം സുസജ്ജമാക്കിയതായും ചൂണ്ടിക്കാട്ടി. 40,000 പാർപ്പിട യൂണിറ്റുകൾ നിർമിച്ചുകൊണ്ടിരിക്കുന്നതായും 2018 ഓടെ 25,000 യൂണിറ്റുകൾ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വർഷം 15,000 വീടുകളും പൂർത്തിയാകും. എല്ലാവരുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിടുന്ന പരിപാടികളാണ് നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.