സമസ്ത ത്രിദിന പ്രഭാഷണ പരമ്പര വെള്ളിയാഴ്ച മുതല്‍

മനാമ: സമസ്ത ബഹ്റൈന്‍ -ഗുദൈബിയ ഘടകം സംഘടിപ്പിക്കുന്ന ത്രിദിന പ്രഭാഷണ പരമ്പര വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
മാര്‍ച്ച് 31, ഏപ്രില്‍ ഒന്ന്, മൂന്ന് തിയതികളിൽ നടക്കുന്ന പരിപാടിയിൽ മാണിയൂര്‍ അഹ്മദ് മുസ്ലിയാർ, കബീര്‍ ബാഖവി, സിറാജുദ്ദീന്‍ ഖാസിമി, അബ്ദുല്‍ ഫത്താഹ് ദാരിമി എന്നിവരും സ്വദേശി പ്രമുഖരും സംസാരിക്കും. 
മാര്‍ച്ച് 31, ഏപ്രില്‍ ഒന്ന് തിയതികളിൽ രാത്രി ഏഴുമണിക്ക് പാകിസ്താൻ ക്ലബിലും ഏപ്രില്‍ മൂന്നിന് രാത്രി 8.30ന് കേരളീയ സമാജം ഓഡിറ്റോറിയത്തിലുമാണ് പരിപാടി നടക്കുക. 
സമാജത്തിൽ നടക്കുന്ന പ്രാർഥന സദസിന് മാണിയൂര്‍ അഹ്മദ് മുസ്ലിയാര്‍ നേതൃത്വം നല്‍കും.
സമകാലിക വിഷയങ്ങളിലുള്ള പ്രഭാഷണങ്ങൾക്കൊപ്പം പ്രവാസി മലയാളികള്‍ക്കു വേണ്ടിയുള്ള വിവിധ ജീവ കാരുണ്യ പദ്ധതികളുടെ പ്രഖ്യാപനവും നടക്കും. കഴിഞ്ഞ വാര്‍ഷിക പ്രഭാഷണ വേദികളില്‍ നിന്നും സ്വരൂപിച്ച ഫണ്ടുപയോഗിച്ച് 100 പേര്‍ക്ക് ഡയാലിസിസിന് സഹായം നൽകിയിരുന്നു. നിര്‍ധനരായ 35 പേര്‍ക്ക് ഉംറ യാത്രക്കുള്ള സൗകര്യവും ഏർപ്പെടുത്തി. രോഗികളുടെ ചികിത്സക്കും സഹായം നൽകി. ഇത്തരം  ജീവ കാരുണ്യ^ സേവന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയും അഞ്ച് ജീവകാരുണ്യ പദ്ധതികളുടെ പ്രഖ്യാപനവും പ്രഭാഷണ വേദിയില്‍ നടക്കും.
പരിപാടിയുടെ വിജയത്തിനായി സമസ്ത പ്രസിഡൻറ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ മുഖ്യ രക്ഷാധികാരിയും അന്‍സാര്‍ അന്‍വരി കൊല്ലം, ഹാരിസ് മാട്ടൂല്‍, എസ്.എം. അബ്ദുൽ വാഹിദ്, എസ്.വി.ജലീല്‍ എന്നിവര്‍ രക്ഷാധികാരികളും അബൂബക്കര്‍ ഹാജി(ചെയര്‍മാന്‍), അബ്ദുറഹ്മാന്‍ മാട്ടൂല്‍(കണ്‍വീനര്‍), ശിഹാബ് അറഫ(ട്രഷറര്‍) എന്നിവര്‍ മുഖ്യ ഭാരവാഹികളുമായി സ്വാഗത സംഘം രൂപവത്കരിച്ചിട്ടുണ്ട്. 
ബഹ്റൈനിലുടനീളം അടുത്ത ദിവസങ്ങളില്‍ പരിപാടിയുടെ പ്രചാരണം സജീവമാക്കും. പ്രഭാഷണം ശ്രവിക്കാൻ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തും. ഈ വര്‍ഷം ‘സത്യപാത’ എന്ന വിഷയത്തിലാണ് കബീർ ബാഖവി സംസാരിക്കുക. ജാതി-മത-സംഘടന വ്യത്യാസമില്ലാതെ  ആർക്കും പരിപാടികളിൽ പെങ്കടുക്കാം.
ഗുദൈബിയ സമസ്ത മദ്റസയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഏരിയ കോഓഡിനേറ്റര്‍ അബ്ദുറസാഖ് നദ്വി കണ്ണൂര്‍, സംഘാടകരായ അശ്റഫ് കാട്ടില്‍പീടിക, അബ്ദുറഹ്മാന്‍ മാട്ടൂല്‍, സനാഫ് റഹ്മാന്‍, ടി.പി.ഉസ്മാന്‍, താജുദ്ദീൻ മുണ്ടേരി, ശിഹാബ് അറഫ, സഈദ് ഇരിങ്ങല്‍, ഹാരിസ് പഴയങ്ങാടി, ജബ്ബാര്‍ മണിയൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.