നെറ്റ്വര്‍ക് മാര്‍ക്കറ്റിങ്ങിനെതിരെ ജാഗ്രത  പാലിക്കണമെന്ന് മന്ത്രാലയം 

മനാമ: നെറ്റ്വര്‍ക് മാര്‍ക്കറ്റിങ്ങിനെതിരെ ജാഗ്രത പാലിക്കണമെന്ന് വ്യവസായ-വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മന്ത്രാലയം സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും നോട്ടിസ് വിതരണം ചെയ്യുന്നുണ്ട്. വന്‍ വാഗ്ധാനങ്ങളുമായി നെറ്റ്വര്‍ക്ക്, പിരമിഡ് മാര്‍ക്കറ്റിങ് ഉല്‍പന്ന വിപണിയില്‍ പങ്കുചേരാന്‍ സുഹൃത്തുക്കളോ, സഹപ്രവര്‍ത്തകരോ ബന്ധുക്കളോ ആവശ്യപ്പെട്ടേക്കാമെന്നും ഇത് വ്യാജവാഗ്ധാനമാണെന്നും നോട്ടീസില്‍ പറയുന്നു. ഇതിനായി യോഗങ്ങളും മറ്റും ചേര്‍ന്ന് വശീകരിക്കുന്ന പ്രഭാഷണങ്ങള്‍ നടത്താനും സാധ്യതയുണ്ട്. കണ്ണിയുടെ മുകളിലുള്ളവര്‍ക്കാണ് ലാഭം തുടര്‍ച്ചയായി ലഭിക്കുക. ഈ ബിസിനസ് മാതൃകയില്‍ കാര്യമായി ഉല്‍പന്നങ്ങളാണ് വില്‍ക്കുന്നത്. തുടര്‍ന്ന്, ഉല്‍പന്നങ്ങള്‍ വാങ്ങിയവര്‍ മറ്റുള്ളവരെ ഇത് വാങ്ങാന്‍ പ്രേരിപ്പിക്കുന്നു. അങ്ങനെ ഈ ചങ്ങല വ്യാപിപ്പിക്കുകയാണ് പതിവ്.  നെറ്റ്വര്‍ക്, പിരമിഡ് പദ്ധതികള്‍ വഴിയുള്ള ബിസിനസ് ബഹ്റൈനില്‍ നിരോധിച്ചതാണ്. ഇത് ലംഘിക്കുന്നവര്‍ക്ക് തടവുശിക്ഷയും 5,000 ദിനാര്‍ വരെ പിഴയും ലഭിച്ചേക്കാം. 
ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 17007003 എന്ന നമ്പറില്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കോള്‍സെന്‍ററില്‍ വിളിച്ച് പരാതിപ്പെടാവുന്നതാണ്. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.