കേരളീയ സമാജം വേനലവധി ക്യാമ്പിൽ ആഘോഷവുമായി കുട്ടികൾ

മനാമ: കേരളീയ സമാജം  അവധിക്കാല ക്യാമ്പ്​ കുട്ടികളുടെ പാട്ടും കളിയുമായി സജീവമായി. ‘കളിക്കളം’ എന്ന പേരിൽ നടക്കുന്ന ക്യാമ്പിൽ അഞ്ച് മുതൽ 15 വയസുവരെ പ്രായമുള്ളവരാണ്​ പ​െങ്കടുക്കുന്നത്​. മലയാള  ഭാഷയുടെയും  ജൻമനാടി​​െൻറയും പൈതൃകങ്ങളും പാരമ്പര്യവുമായി പുതുതലമുറയെ അടുപ്പിക്കാനുള്ള പരിപാടികളാണ്​ ക്യാമ്പിൽ ആസൂത്രണം ചെയ്​തത്​. 
കുട്ടികളെ ‘കബനി’, ‘കല്ലായി’, ‘കല്ലട’, ‘മയ്യഴി’  എന്നിങ്ങളെ നാല്​ പുഴകളുടെ പേരിൽ ഗ്രൂപ്പുകളാക്കി തിരിച്ചാണ്​ മത്സരങ്ങളും മറ്റും നടത്തുന്നത്. ഓരോ വാരാന്ത്യത്തിലും വിവിധ സംഘങ്ങൾ പരിശീലിക്കുന്ന പരിപാടികൾ  വേദിയിൽ അവതരിപ്പിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.ഏഴ് വയസ്സിൽ താഴെ പ്രായമുള്ള 70ഒാളം കുട്ടികൾ ക്യാമ്പിലുണ്ട്​. ഇവരും പടം വരച്ചും പാട്ടുപാടിയും നൃത്തംവെച്ചും അവധിക്കാലം ആഘോഷിക്കുകയാണ്​. ജൂലൈ  ഒന്നിന്  തുടങ്ങിയ ക്യാമ്പ് ആഗസ്​റ്റ്​ 18ന് സമാപിക്കും. സമാപനവേളയിൽ കേരളത്തനിമയാർന്ന വിവിധ കലാരൂപങ്ങൾ കോർത്തിണക്കിയുള്ള പരിപാടികൾ അവതരിപ്പിക്കും. 
 വർഷങ്ങളായി കുട്ടികളുടെ വേദികളിൽ സജീവമായ ചിക്കൂസ്  ശിവൻ ആണ് ക്യാമ്പ്  ഡയറക്ടർ. അദ്ദേഹത്തി​​െൻറ പത്​നി  രാജി  ശിവനും  ക്യാമ്പിന്​ നേതൃത്വം നൽകുന്നു.  ഇത്  നാലാം തവണയാണ് ശിവൻ കേരളീയ സമാജം ക്യാമ്പിന്​ ചുക്കാൻ പിടിക്കുന്നത്​. 
ക്യാമ്പി​​െൻറ പ്രവർത്തനങ്ങളിൽ മനോഹരൻ പാവറട്ടി  കോഒാഡിനേറ്ററും ജയ രവികുമാർ കൺവീനറും രജിത അനിൽ, നിത ബിറ്റോ, ശ്രീന ശശി, ഉഷ മുരളി, ശുഭ അജയ്, ശ്രീലക്ഷ്മി  ശ്രീഹരി, ഗിരിജ മനോഹർ, ഉമ ഉദയൻ, ലത  മണികണ്ഠൻ, രമ്യ ബിനോജ്, വിദ്യ ശ്രീകുമാർ, നിമ്മി റോഷന്‍, അനീസ ഷാഫി, കാർത്തിക് മേനോൻ , ശ്രീഹരി ജി പിള്ള , ജനാർദനൻ നമ്പ്യാർ, റെജി കുരുവിള, വിജയൻ കല്ലട, ആൻറണി പെരുമാനൂർ, മുകുന്ദ് പ്രസാദ് എന്നിവർ അംഗങ്ങളുമായ കമ്മിറ്റി സജീവമാണ്​. 
ചിത്രരചന, കരകൗശലം, നാടൻപാട്ട്,നൃത്തം,ഏകാഭിനയം, മൂകാഭിനയം, സ്കിറ്റ്, ലഘുനാടകം, കൊറിയോഗ്രഫി, സാഹിത്യ രചന, കയ്യെഴുത്തു  മാഗസിൻ എന്നിവയിൽ അഭിരുചിക്കനുസരിച്ചാണ്​ കുട്ടികൾക്ക്​ പരിശീലനം നൽകുന്നത്​. ഇതോടൊപ്പം കായിക മത്സരങ്ങളും നടക്കുന്നുണ്ട്​. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.