കെ.എസ്.സി.എ മന്നം അവാര്‍ഡ്  ആര്‍. ബാലകൃഷ്ണപിള്ളക്ക് 

മനാമ: ബഹ്റൈനിലെ കേരള സോഷ്യല്‍ ആന്‍റ് കള്‍ചറല്‍ അസോസിയേഷന്‍െറ (എന്‍.എസ്.എസ്) പോയ വര്‍ഷത്തെ മന്നം അവാര്‍ഡ് മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളക്ക് നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 
ബിസിനസ് ഐക്കണ്‍ അവാര്‍ഡ് പ്രമുഖ വ്യവസായി വി.കെ.രാജശേഖരന്‍ പിള്ളക്കും സമര്‍പ്പിക്കും. ഈ മാസം 12ന് വൈകീട്ട് 7.30ന് ഇന്ത്യന്‍ ക്ളബില്‍ നടക്കുന്ന 140ാം മന്നം ജയന്തി ആഘോഷവേളയിലാണ് പുരസ്കാരങ്ങള്‍ സമ്മാനിക്കുക. ഇതോടനുബന്ധിച്ച് വിവിധ സാംസ്കാരിക പരിപാടികളും മന്നം അനുസ്മരണ പ്രഭാഷണവും നടക്കും. പ്രസാദ് ചന്ദ്രന്‍, എം.എസ്.ആര്‍.പിള്ള, എ.അനില്‍കുമാര്‍, പാര്‍വതി ദേവദാസ്, ഷീജ ജയന്‍, മനുമോഹന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. നാടിനും സമുദായത്തിനും വേണ്ടി ഒരുപോലെ പ്രയത്നിച്ച രാഷ്ട്രീയ നേതാവാണ് ആര്‍.ബാലകൃഷ്ണപിള്ളയെന്ന് ജൂറി അംഗങ്ങള്‍ പറഞ്ഞു. 
 ഇത് നാലാം തവണയാണ് ബഹ്റൈന്‍ എന്‍.എസ്.എസ് മന്നം അവാര്‍ഡ് നല്‍കുന്നത്. പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡെന്ന് ജൂറി കമ്മിറ്റി ചെയര്‍മാന്‍ പ്രസാദ് ചന്ദ്രന്‍ പറഞ്ഞു. 
വാര്‍ത്താസമ്മേളനത്തില്‍ രതീഷ് കുമാര്‍, സുനില്‍ എസ്.പിള്ളൈ എന്നിവരും പങ്കെടുത്തു. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.