മനാമ: ബഹ്റൈന്‍ കേരളീയ സമാജം മലയാള പാഠശാലയുടെ നേതൃത്വത്തില്‍ നടത്തിയ ‘അക്ഷരമുറ്റം’ ശ്രദ്ധേയമായി. വിവിധ മലയാള പാഠശാലകളില്‍നിന്നുള്ള കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു. 450ഓളം കുട്ടികളാണ് ‘അക്ഷരമുറ്റ’ത്തിന് എത്തിയത്. മാതൃഭാഷാ പഠനത്തോടൊപ്പം കേരളത്തിന്‍െറ സാംസ്കാരിക മൂല്യങ്ങളും സാഹിത്യ രൂപങ്ങളും ചര്‍ച്ച ചെയ്ത വിവിധ സെഷനുകളായാണ് ക്യാമ്പ് നടന്നത്. ഭാഷാ അധ്യാപകനും പണ്ഡിതനുമായ മനോജ് കളരിക്കലായിരുന്നു ക്യാമ്പ് ഡയറക്ടര്‍. കവിതയും നൃത്ത-കലാരൂപങ്ങളും പ്രകൃതി സംരക്ഷണ പ്രാധാന്യവും വിശദീകരിക്കുന്ന വീഡിയോ ദൃശ്യങ്ങളും ക്യാമ്പില്‍ പ്രദര്‍ശിപ്പിച്ചു.
പ്രവാസഭൂമിയിലും മലയാളഭാഷയെയും സംസ്കാരത്തെയും കുട്ടികളിലേക്ക് പകരുകയെന്ന ലക്ഷ്യത്തോടെയാണ് പാഠശാല ഇത്തരം ക്യാമ്പുകള്‍ നടത്തുന്നതെന്ന് സാഹിത്യവിഭാഗം സെക്രട്ടറിയും മലയാളം പാഠശാല അധ്യാപകനുമായ സുധി പുത്തന്‍വേലിക്കര പറഞ്ഞു.ലാഭം മാത്രം ലക്ഷ്യംവെച്ചുള്ള കച്ചവടവത്കൃത സമൂഹമായി മനുഷ്യന്‍ മാറുമ്പോള്‍ മലയാളിയുടെ ജീവിതവീക്ഷണവും മറ്റൊന്നാകുന്നില്ല.
സ്വന്തം സ്വത്വം നിലനിര്‍ത്താനും സംസ്കാരം കാത്തുസൂക്ഷിക്കാനും സമൂഹം മറക്കുന്നതിനിടയിലും ഗള്‍ഫില്‍ നടക്കുന്ന മാതൃഭാഷാപഠനം ആവേശകരമാണെന്ന് മനോജ് കളരിക്കല്‍ പറഞ്ഞു.
രാവിലെ 9.30 മുതല്‍ വൈകീട്ട് നാല് വരെയായിരുന്നു ക്യാമ്പ്. രക്ഷിതാക്കളും കുട്ടികളും ഏറെ കൗതുകത്തോടെയാണ് പരിപാടിയില്‍ പങ്കെടുത്തത്. കേരള സംസ്കാരത്തെക്കുറിച്ചുള്ള പരിപാടികളില്‍ കുട്ടികള്‍ സജീവമായി പങ്കെടുത്തു.
സമാജം ആക്ടിങ് പ്രസിഡന്‍റ് ഫ്രാന്‍സിസ് കൈതാരത്ത്, സെക്രട്ടറി എന്‍.കെ. വീരമണി മറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ചിത്രകാരനും സംവിധായകനുമായ ഹരീഷ് മേനോന്‍, പ്രജീഷ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കളികള്‍ ക്യാമ്പിന് കൊഴുപ്പേകി. മനോജിനുള്ള സമാജത്തിന്‍െറ സ്നേഹോപഹാരം വൈസ് പ്രസിഡന്‍റ് കൈമാറി. പാഠശാല പ്രവര്‍ത്തകരും അധ്യാപകരും ക്യാമ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.