മനാമ: തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ പറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ‘ജനറല്‍ ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂനിയന്‍സ്’ നേതാക്കളെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍െറ വളര്‍ച്ചയിലും സാമ്പത്തിക പുരോഗതിയിലും ക്രിയാത്മക പങ്ക് വഹിക്കുന്ന തൊഴിലാളികളുടെ സേവനങ്ങള്‍ നിര്‍ണായകമാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ കഴിവുകള്‍ വളര്‍ത്താനും ഉല്‍പാദന ശേഷി ഉയര്‍ത്താനുമുള്ള പരിശീലന പരിപാടികള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ സേവനങ്ങള്‍ പരിഗണിക്കുന്നതിനും ഭരണകൂടം എപ്പോഴും ശ്രദ്ധ പതിപ്പിക്കാറുണ്ട്. തൊഴിലാളി താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുമുള്ള ശ്രമങ്ങളില്‍ ഫെഡറേഷന്‍ മുന്നിലുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് രാജാവ് പറഞ്ഞു. വനിതാ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ പുതിയ ഭരണ സമിതിക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഹമദ് രാജാവുമായുള്ള കൂടിക്കാഴ്ചയില്‍ സന്തുഷ്ടി പ്രകടിപ്പിച്ച ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഹസന്‍ അബ്ദുല്ല അല്‍ഹല്‍വാച്ചി രാജാവിന്‍െറ പരിഷ്കരണ പദ്ധതി തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ സഹായകമായിട്ടുണ്ടെന്ന് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.