മനാമ: ‘സേവ് കരിപ്പൂര്‍ എയര്‍പോര്‍ട്ട്’ എന്ന മുദ്രാവാക്യവുമായി മലബാര്‍ ഡെവലപ്മെന്‍റ് ഫോറത്തിന്‍െറ നേതൃത്വത്തില്‍ കോഴിക്കോട് മാനാഞ്ചിറ നടന്ന കരിദിനാചരണത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബഹ്റൈനില്‍, മലയാളി ബിസിനസ് ഫോറവും യൂത്ത് വിങും ‘യാത്രാസമിതി’യുമായി ചേര്‍ന്ന് മനുഷ്യച്ചങ്ങല തീര്‍ത്തു. മനാമ അല്‍ ഒസ്റ റെസ്റോറന്‍റിലാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രവാസികളില്‍ കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന വിമാനത്താവളമായ കരിപ്പൂരിനെ ഇല്ലാതാക്കുവാന്‍ അനുവദിക്കില്ളെന്നും തുടര്‍ പോരാട്ടങ്ങള്‍ക്ക് ബഹ്റൈന്‍ പ്രവാസികളുടെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചു. റണ്‍വേ വികസനം, വലിയ വിമാനങ്ങള്‍ വീണ്ടും അനുവദിക്കല്‍, ഹജ്ജ് ടെര്‍മിനല്‍ കരിപ്പൂരില്‍ പുനഃസ്ഥാപിക്കല്‍, മലബാറില്‍ നിന്നുള്ള സാധനങ്ങളുടെ കയറ്റുമതി തുടങ്ങിയവ നേടിയെടുക്കുന്നതിന് നിരന്തര സമ്മര്‍ദം ചെലുത്തും. ഇതിനായി സമാന കൂട്ടായ്മകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു.
ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറം ജനറല്‍ സെക്രട്ടറി ബഷീര്‍ അമ്പലായി സ്വാഗതം പറഞ്ഞു. യാത്രാസമിതി ചെയര്‍മാന്‍ കെ.ടി.സലീമിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നാസര്‍ മഞ്ചേരി, സാനി പോള്‍, ഒ.കെ.കാസിം, ജോണ്‍ ഫിലിപ്പ്, ഷമീര്‍ ഹംസ, എന്‍.കെ. മുഹമ്മദലി, നസീര്‍, യു.കെ.ബാലന്‍ എന്നിവര്‍ സംസാരിച്ചു. എ.സി.എ. ബക്കര്‍ ഐക്യദാര്‍ഢ്യ പ്രഖ്യാപനം നടത്തി. ബിസിനസ് ഫോറം യൂത്ത് വിങ് പ്രതിനിധി പ്രശാന്ത് നന്ദി രേഖപ്പെടുത്തി.
അഷ്റഫ് മായഞ്ചേരി, മിഹ്റാസ്, ഷവാദ്, മുനീസ് , സനു സ്റ്റാര്‍ ലൈന്‍, സാദിഖ്, നാസര്‍ ടെക്സിം, ശിഹാബ് പ്ളസ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.