???? ???????? 2020????? ????????? ????????? ??.?.??.? ??????? ??? ???? ??????? ???????? ???? ???? ??????? ????????

ദുബൈ എക്സ്പോ പ്രതിനിധി  സംഘത്തിന് സ്വീകരണം

മനാമ: ബഹ്റൈനിലത്തെിയ ‘ദുബൈ എക്സ്പോ 2020’ന്‍െറ പ്രതിനിധി സംഘത്തിന് ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്‍റ് ആന്‍റിക്വിറ്റീസ് (ബി.എ.സി.എ) അധ്യക്ഷ ശൈഖ മായി ബിന്‍ത് മുഹമ്മദ് ആല്‍ ഖലീഫയുടെ നേതൃത്വത്തില്‍ സ്വീകരണം ഒരുക്കി. ബഹ്റൈനിലെ യു.എ.ഇ അംബാസഡര്‍ അബ്ദുല്‍ റിഥ അബ്ദുല്ല ഖൗരിയും സന്നിഹിതനായിരുന്നു. എക്സ്പോയിലെ ബഹ്റൈന്‍ പങ്കാളിത്തം സംബന്ധിച്ച കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ബി.എ.സി.എ ആണ്. ഈ വിവരം രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ ഒൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

ബി.എ.സി.എക്ക് ഈ ചുമതല നല്‍കിയതില്‍ രാജാവിനെ നന്ദി അറിയിക്കുന്നതായി ശൈഖ മായി പറഞ്ഞു. ലോകം ഉറ്റുനോക്കുന്ന പരിപാടിയില്‍, ബഹ്റൈന്‍െറ ശ്രദ്ധേയ സാന്നിധ്യം ഉറപ്പാക്കുമെന്ന് അവര്‍ വ്യക്തമാക്കി. 2015ല്‍ ഇറ്റലിയില്‍ നടന്ന ‘മിലന്‍ എക്സ്പോ’യില്‍ മികച്ച രണ്ടാമത്തെ പവലിയനുള്ള അവാര്‍ഡ് ബഹ്റൈനുവേണ്ടി ബി.എ.സി.എ സ്വന്തമാക്കിയിരുന്നു. ഇതില്‍ സ്വര്‍ണമെഡല്‍ ഫ്രാന്‍സും വെങ്കലം ചൈനയുമാണ് നേടിയത്. ‘ദുബൈ എക്സ്പോ’ എല്ലാ അറബ് രാജ്യങ്ങള്‍ക്കും അഭിമാനകരമായ പരിപാടിയാണെന്ന് ശൈഖ മായി പറഞ്ഞു. ഇത് വിജയകരമായി നടത്താന്‍ ദുബൈക്ക് സാധിക്കുമെന്നത് നിസ്തര്‍ക്കമാണ്. അന്താരാഷ്ട്ര തലത്തില്‍ വിവിധ പരിപാടികള്‍ നടത്തുന്നതില്‍ ബഹ്റൈനുള്ള പ്രാഗല്‍ഭ്യം യു.എ.ഇ പ്രതിനിധികള്‍ എടുത്തുപറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.