മനാമ: മേഖലയിലും അന്താരാഷ്ട്ര തലത്തിലുമുള്ള പ്രശ്നങ്ങളില്‍ ബഹ്റൈന്‍ സ്വീകരിച്ചുവരുന്ന സമീപനം ശ്രദ്ധേയമാണെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം തുര്‍ക്കിയിലത്തെിയ ബഹ്റൈന്‍ ഉപപ്രധാനമന്ത്രി ശൈഖ് അലി ബിന്‍ ഖലീഫ ആല്‍ഖലീഫയെ പ്രസിഡന്‍റിന്‍െറ കൊട്ടാരത്തില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ സന്ദേശം അദ്ദേഹം ഉര്‍ദുഗാന് കൈമാറി.
തുര്‍ക്കിയുമായുള്ള ബഹ്റൈന്‍െറ ബന്ധത്തെ അനുസ്മരിച്ച ശൈഖ് അലി ഉര്‍ദുഗാന്‍െറ നേതൃത്വത്തില്‍ തുര്‍ക്കി കൈവരിക്കുന്ന ഉയര്‍ച്ചയും മുന്നേറ്റവും ആശാവഹമാണെന്ന് പറഞ്ഞു. ഇരുരാജ്യങ്ങളിലെയും ജനതയുടെ താല്‍പര്യം മുന്‍ നിര്‍ത്തി ബന്ധം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബഹ്റൈനെ ശരിയായ ദിശയില്‍ നയിക്കുന്നതിനും വിവിധ മേഖലകളില്‍ വളര്‍ച്ചയും പുരോഗതിയും കൈവരിക്കുന്നതിനും പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്‍െറ ശ്രമങ്ങളെ ഉര്‍ദുഗാന്‍ പ്രകീര്‍ത്തിച്ചു. തുര്‍ക്കിയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തുന്നതിന് ബഹ്റൈന്‍ നല്‍കിയ പിന്തുണ മറക്കാന്‍ കഴിയില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക മേഖലകളില്‍ ബഹ്റൈനും തുര്‍ക്കിയും തമ്മില്‍ സഹകരിക്കുന്നതിനുള്ള സാധ്യതകള്‍ ഇരുവരും ചര്‍ച്ച ചെയ്തു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പ്രശ്നങ്ങളില്‍ ഇരു രാജ്യങ്ങളുടെയും നിലപാടുകളില്‍ സമാനതയുണ്ടെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.