ബഹ്റൈന്‍ മലയാളി എഴുത്തുകാരുടെ  കഥാസമാഹാരം പ്രകാശനം ചെയ്തു

മനാമ: ‘മണല്‍ മഞ്ഞയില്‍ നിന്ന് ഇലപ്പച്ചയിലേക്ക്’ എന്ന ബഹ്റൈന്‍ മലയാളി എഴുത്തുകാരുടെ കഥാസമാഹാരം ബാങ് സാങ് തായ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര നടനും സംവിധായകനുമായ ജോയ് മാത്യു പ്രകാശനം ചെയ്തു.  പുസ്തകം എഴുത്തുകാരന്‍ സുധീശ് രാഘവന്‍ ഏറ്റുവാങ്ങി. ബെന്യാമിന്‍, ജയചന്ദ്രന്‍, സുധീശ് രാഘവന്‍, ശ്രീദേവി എം. മേനോന്‍, ഷബിനി വാസുദേവ്, മിനേഷ് രാമനുണ്ണി,സുനില്‍ മാവേലിക്കര, കെ.ജയകൃഷ്ണന്‍, ഫിറോസ് തിരുവത്ര, സജി മാര്‍ക്കോസ് എന്നിവരുടെ കഥകളാണ് സമാഹാരത്തിലുള്ളത്. 
ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണ പിള്ള, ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, ‘സ്പാക്’ ചെയര്‍മാന്‍ പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. അനില്‍ വേങ്കോട് അധ്യക്ഷനായിരുന്നു. ഷബിനി വാസുദേവ് സ്വാഗതവും ഫിറോസ് തിരുവത്ര നന്ദിയും രേഖപ്പെടുത്തി. ഡി.സി.-കറന്‍റ് ബുക്സ് ആണ് പ്രസാധകര്‍. പുസ്തകം ആവശ്യമുള്ളവര്‍ക്ക് 39870397 എന്ന നമ്പറില്‍ ബന്ധപ്പെടാം.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.