മനാമ: വീട്ടുവേലക്കായി ബഹ്റൈനിലത്തെിയ സ്ത്രീയെ മലയാളി പീഡിപ്പിക്കുന്നതായുള്ള പരാതിയില്‍ നിയമ നടപടി സ്വീകരിക്കുന്നതിനായി സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്ത്.
കാന്‍സര്‍ രോഗിയായ മാതാവിനെ കാണാനായി നാട്ടില്‍ പോകാന്‍ ട്രാവല്‍ബാന്‍ തടസമായതിനെ തുടര്‍ന്നാണ് യുവതി തന്‍െറ ദുരിത കഥ വിവരിക്കുന്ന ഓഡിയോ ക്ളിപ് സാമൂഹിക പ്രവര്‍ത്തകര്‍ക്ക് അയച്ചത്. ഇത് വിവിധ പ്രവാസി ഗ്രൂപ്പുകളില്‍ ചര്‍ച്ചയായതോടെ സാമൂഹിക പ്രവര്‍ത്തകന്‍ ബഷീര്‍ അമ്പലായിയുടെ നേതൃത്വത്തിലാണ് വിഷയത്തില്‍ ഇടപെട്ടത്.
ഭര്‍ത്താവ് മരിച്ചയുവതിയെ വീട്ടുവേലക്കെന്ന പേരിലാണ് മലയാളി കുടുംബം ബഹ്റൈനില്‍ എത്തിച്ചത്. ഇവര്‍ക്ക് നാലുവയസുള്ള മകളുമുണ്ട്. ബഹ്റൈനില്‍ എത്തിയ ശേഷം പതിയെ വിസയുടെ പണം തന്നാല്‍ മതിയെന്നായിരുന്നു പറഞ്ഞിരുന്നത്. ഇവിടെ എത്തിയ ശേഷം മുറിയില്‍ അടച്ചിട്ടു പീഡിപ്പിച്ചുവെന്നാണ് യുവതി പറയുന്നത്. പീഡനം സഹിക്കവയ്യാതെ വീട്ടില്‍ നിന്നു രക്ഷപ്പെട്ട യുവതി പിന്നീട് ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി നേടി. ഇവിടേക്ക് വിസ മാറ്റാന്‍ ശ്രമിച്ചപ്പോള്‍, തന്‍െറ കൂടെ ജീവിക്കാനാണ് നാട്ടില്‍ നിന്നും കൊണ്ടുവന്നതെന്നും പറയുന്നത് അനുസരിച്ചില്ളെങ്കില്‍ ലൈംഗികമായി പീഡിപ്പിച്ച വീഡിയോ പ്രചരിപ്പിക്കുമെന്നും സ്വന്തം നാട്ടുകാരനായ ആള്‍ ഭീഷണിപ്പെടുത്തിയെന്ന് യുവതി പറയുന്നു.വിസയുടെ പണത്തിനുള്ള ഉറപ്പിനെന്ന് പറഞ്ഞ് പേപ്പറില്‍ ഒപ്പും വാങ്ങി. പല ഘട്ടങ്ങളിലായി യുവതിയില്‍ നിന്ന് ഇയാള്‍ വിസയുടെ പണം വാങ്ങിയതായി ആരോപണമുണ്ട്. മാതാവിന് രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് യുവതി നാട്ടില്‍ പോകാനായി എയര്‍പോര്‍ടില്‍ എത്തിയപ്പോഴാണ് ട്രാവല്‍ബാന്‍ ഉള്ള വിവരം അറിയുന്നത്. തുടര്‍ന്ന് ടിക്കറ്റിന്‍െറ പണവും നഷ്ടപ്പെട്ട് നിരാശയായി മടങ്ങുകയായിരുന്നു. ഈ സാഹചര്യത്തിലാണ് തന്നെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകരുടെ സഹായം തേടിയത്. ട്രാവല്‍ബാന്‍ വന്നതോടെ സഹായം തേടി ഇവര്‍ ഇന്ത്യന്‍ എംബസിയെയും സമീപിച്ചിട്ടുണ്ട്. എന്നാല്‍ എംബസിയില്‍ നല്‍കിയ പരാതിയില്‍ ലൈംഗിക പീഡനത്തെക്കുറിച്ച് പരാമര്‍ശമില്ളെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.