വെള്ളവും വെളിച്ചവുമില്ല;  തൊഴിലാളികള്‍ ദുരിതത്തില്‍

മനാമ: എക്കറിലെ ലേബര്‍ ക്യാമ്പില്‍ 400 ഓളം തൊഴിലാളികള്‍ മതിയായ സൗകര്യങ്ങളില്ലാതെ കഷ്ടപ്പെടുന്നു. പ്രമുഖ ക്ളീനിങ് കമ്പനിയുടെ ക്യാമ്പിലാണ് മതിയായ തോതില്‍ വെള്ളവും വെളിച്ചവും പോലുമില്ലാത്തത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ ഭാഗികമായി മാത്രമേ വെളിച്ചമുള്ളൂ. വെള്ളം വിഛേദിച്ചെങ്കിലും ഇന്നലെ ശരിയാക്കിയെന്ന് മലയാളികളായ തൊഴിലാളികള്‍ പറഞ്ഞു. ഇവിടെ പലര്‍ക്കും വിസയില്ലാത്ത അവസ്ഥയുമുണ്ട്. ഇതുമൂലം പരാതിപ്പെടാന്‍ കൂടി സാധിക്കുന്നില്ളെന്ന് ഇവര്‍ പറഞ്ഞു. 
വലിയ തുക കൊടുത്താണ് പലരും വിസ സംഘടിപ്പിച്ചത്. എന്നാല്‍, ശമ്പളവും കൃത്യമായി കിട്ടുന്നില്ല. ഈ സ്ഥാപനത്തിന് ബഹ്റൈനിലെ പല പ്രശസ്ത കമ്പനികളുടെയും ക്ളീനിങ് കരാര്‍ ഉണ്ടെന്നും സാമ്പത്തിക പ്രതിസന്ധിയില്ളെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്. വിഷയം സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ എംബസിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ തയാറെടുക്കുകയാണ് തൊഴിലാളികള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.