മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് 2016-18 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റിയെ വാര്‍ഷിക യോഗത്തില്‍ തെരഞ്ഞെടുത്തു.
പി. ഉണ്ണികൃഷ്ണന്‍ ആണ് പുതിയ കമ്മിറ്റിയുടെ ചെയര്‍മാന്‍. സേവി മാത്തുണ്ണിയെ പ്രസിഡന്‍റായും ജോഷ്വ മാത്യുവിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: സി.എന്‍. ഉണ്ണികൃഷ്ണന്‍ (ട്രഷറര്‍), ജയ്ഫര്‍ മൈതാനി (വൈസ് ചെയര്‍മാന്‍), എഫ്.എം.ഫൈസല്‍, മൃദുല ബാലചന്ദ്രന്‍ ( ഇരുവരും വൈസ് ചെയര്‍.) ജ്യോതിഷ് പണിക്കര്‍, ഷൈനി നിത്യന്‍, ജയശ്രീ സോമനാഥ് (വൈസ് പ്രസി.),ജഗത് കൃഷ്ണകുമാര്‍ (അസി.സെക്രട്ടറി).
1995ല്‍ യു.എസ്.എ.യില്‍ പിറവിയെടുത്ത വേള്‍ഡ് മലയാളി കൗണ്‍സില്‍ 2001ല്‍ ആണ് ബഹ്റൈന്‍ പ്രോവിന്‍സ് രൂപവത്കരിച്ചത്.
ഇതിനുകീഴില്‍ ഐ.ടി ഫോറം, ലേഡീസ് ഫോറം, ഹെല്‍ത്ത് ഫോറം, പരിസ്ഥിതി ഫോറം എന്നിങ്ങനെ വിവിധ ഉപ ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വിദ്യാര്‍ഥികള്‍ക്കും തിരികെ പോകുന്ന ഗള്‍ഫ് പ്രവാസികള്‍ക്കും സഹായകരമാകുന്ന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാനുള്ള കര്‍മ്മപരിപാടികളാണ് പുതിയ കമ്മിറ്റി ആലോചിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.