ജനന സര്‍ട്ടിഫിക്കറ്റ് അപേക്ഷ ഇനി ഓണ്‍ലൈന്‍ വഴി 

മനാമ: ജനന സര്‍ട്ടിഫിക്കറ്റ് അപേക്ഷ ഓണ്‍ലൈന്‍ വഴി നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വകാര്യ ആശുപത്രികളില്‍ നിന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്ന രീതിയാണ് ഏര്‍പ്പെടുത്തിയത്. നിലവില്‍ രക്ഷിതാവ് അതാത് ആശുപത്രികളിലോ ഹെല്‍ത് സെന്‍ററിലോ നേരിട്ടത്തെി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം. ഈ സംവിധാനം വരുന്നതോടെ ഓണ്‍ലൈനില്‍ രേഖപ്പെടുത്തുന്ന  അഡ്രസില്‍ ബഹ്റൈന്‍ പോസ്റ്റ് വഴി  സര്‍ട്ടിഫിക്കറ്റുകള്‍ എത്തും. നേരത്തെ നാല് ആഴ്ച്ച വരെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ സമയമെടുത്തിരുന്നു. എന്നാല്‍ പുതിയ സംവിധാനം വഴി 48 മണിക്കൂറിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കും. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിന്‍െറ ഭാഗമാണ് നടപടിയെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു. ഇ-ഗവണ്‍മെന്‍റ് അതോറിറ്റിയുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുക. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.