മനാമ: ഇസ്ലാമിക് ദഅവ സെന്‍റര്‍ മലയാളം വിങ് ബഹ്റൈന്‍ ഇന്ത്യന്‍ സലഫി സെന്‍ററിന്‍െറ (കെ.എന്‍.എം) സഹകരണത്തോടെ കേരളീയ സമാജത്തില്‍ സംഘടിപ്പിച്ച ഗ്രാന്‍റ് ഇഫ്താറില്‍ നിരവധി പേര്‍ പങ്കെടുത്തു. സുന്നി ഒൗഖാഫ് ഡയറക്ടര്‍ ശൈഖ് യൂസുഫ് അഹ്മദ് നൂര്‍, ദഅവ സെന്‍റര്‍ ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ഹുസൈന്‍, മുഹമ്മദ് ഫഖ്രി, ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍,ഡോ.പി.വി.ചെറിയാന്‍, അബ്രഹാം ജോണ്‍, അസൈനാര്‍ കളത്തിങ്കല്‍ (കെ.എം.സി.സി ), അബ്ദുല്‍ വാഹിദ് (സമസ്ത), രാ ജു കല്ലുംപുറം (ഒ.ഐ.സി.സി ), ജമാല്‍ നദ്വി (ഫ്രന്‍റ്സ്), വി.കെ.സെയ്ദാലി, ബിനു കുന്നന്താനം, ഇന്ത്യന്‍ സലഫി സെന്‍റര്‍ പ്രസിഡന്‍റ് അബ്ദുല്‍ മജീദ്കുറ്റ്യാടി, സൈഫുല്ല ഖാസിം തുടങ്ങിയവര്‍ പങ്കെടുത്തു. ടി.പി.അബ്ദുല്‍ റഹ്മാന്‍ റമദാന്‍ സന്ദേശം നല്‍കി. നദീര്‍ ചാലില്‍ സ്വാഗതവും മുഹമ്മദ് അക്രം നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന തറാവീഹ് നമസ്കാരത്തിന് ശൈഖ് സാലഹ് നദീര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.