തീവ്രവാദ വിരുദ്ധ നടപടി:  ബഹ്റൈന് സൗദി  പിന്തുണ

മനാമ: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഉന്‍മൂലനം ചെയ്യുന്നതിനായി ബഹ്റൈന്‍ സ്വീകരിച്ച നടപടികള്‍ക്ക് സൗദി സര്‍ക്കാര്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. 
രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കുകയും തീവ്രവാദ-ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്ന സംഘടനകള്‍ക്കെതിരെ ബഹ്റൈന്‍ നടപടി സ്വീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അയല്‍രാജ്യമായ സൗദിയുടെ പിന്തുണ ബഹ്റൈന് ലഭിച്ചത്. സാമൂഹിക സുരക്ഷിതത്വം ശക്തിപ്പെടുത്താനും പൗരന്മാര്‍ക്കും സ്വത്തിനും മതിയായ സംരക്ഷണം നല്‍കാനും സ്വീകരിക്കുന്ന നടപടികള്‍ പ്രശംസനീയമാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:24 GMT
access_time 2025-12-12 06:03 GMT