മനാമ: പ്രവാസികളായ എല്ലാ ഇന്ത്യക്കാരും ഇന്ത്യന്‍ എംബസി വെബ്സൈറ്റില്‍ അവരുടെ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഫസ്റ്റ് സെക്രട്ടറി മീര സിസോദിയ പറഞ്ഞു. പ്രതിമാസ ഓപണ്‍ ഹൗസിനു ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അവര്‍. മുമ്പ് രജിസ്ട്രേഷന്‍ നടത്തിയവരും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇതുവഴി വിവരങ്ങള്‍ കൃത്യമായി ഉള്‍ക്കൊള്ളിക്കാനാകും. പുതിയ രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുന്നതോടെ, പഴയത് നിലനില്‍ക്കുകയുമില്ല. രജിസ്ട്രേഷന്‍ നടത്തുന്നതിന് വിസ നിലവിലുണ്ടോ മറ്റെന്തെങ്കിലും നിയമപ്രശ്നത്തില്‍ കുരുങ്ങിയ വ്യക്തികളാണോ എന്നതൊന്നും തടസമല്ല. ഇന്ത്യന്‍ പൗരന്‍ ആണെങ്കില്‍ ആര്‍ക്കും ഇത് ചെയ്യാം. ഏത് അടിയന്തര സാഹചര്യങ്ങളിലും ഈ വിവരങ്ങള്‍ ഒൗദ്യോഗിക കേന്ദ്രങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും. നിലവില്‍ 4,000ത്തിലധികം പേരാണ് പുതുതായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
റമദാനില്‍ രാജാവിന്‍െറ ഉത്തരവു പ്രകാരം ശിക്ഷാ ഇളവുലഭിച്ച എല്ലാ ഇന്ത്യക്കാരുമായും ബന്ധപ്പെടുകയും ആവശ്യമായ സഹായങ്ങള്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇളവുലഭിച്ചവരുടെ ട്രാവല്‍ ബാന്‍ ഒഴിവാക്കുമെന്ന ഉറപ്പ് എമിഗ്രേഷനില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.
ബഹ്റൈനിലെ തൊഴില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതില്‍ കൂടുതല്‍ വ്യക്തത കൈവന്നിട്ടുണ്ട്. നിശ്ചിത പ്രശ്നവുമായി എംബസിയിലത്തെുന്ന ഒരാള്‍ക്ക്, ആ പ്രശ്നം ഇന്ന വഴിയിലൂടെ പോയാല്‍ പരിഹരിക്കപ്പെടും എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ പുരോഗമിച്ചുവെന്നും അവര്‍ പറഞ്ഞു. വേനലിലെ ഉച്ചസമയത്തെ തൊഴില്‍ നിരോധത്തെക്കുറിച്ച് തൊഴിലാളികള്‍ക്കിടയില്‍ ബോധവത്കരണം നടത്താന്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് ഐ.സി.ആര്‍.എഫ് ഭാരവാഹികള്‍ പറഞ്ഞു. ഐ.സി.ആര്‍.എഫ് ഹെല്‍പ്ലൈന്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രവാസി ഇന്ത്യക്കാര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി ഇതിലേക്ക് വിളിക്കാവുന്നതാണ്.
ഏറെ മാസങ്ങള്‍ക്കുശേഷം സജീവമായ ഓപണ്‍ ഹൗസ് ആണ് ഇന്നലെ നടന്നത്. വിവിധ പ്രശ്നങ്ങളുമായി നിരവധി പേരത്തെി. പാസ്പോര്‍ട്ട് വിഷയം മുതല്‍ തൊഴില്‍ പ്രശ്നങ്ങള്‍ വരെ ഉന്നയിച്ചാണ് പരാതിക്കാര്‍ എത്തിയത്. ഇതില്‍ ആവശ്യമായ കേസുകളില്‍ നിയമസഹായം നല്‍കാന്‍ എംബസി അഭിഭാഷകയെ ചുമതലപ്പെടുത്തി.
ജോലി ചെയ്യുന്ന സ്ഥാപനം വാഗ്ദാനം ചെയ്ത ശമ്പളം നിഷേധിച്ചു, ജോലി ഉപേക്ഷിച്ചു പോകാന്‍ തയാറായാണെന്ന് അറിയിച്ചപ്പോള്‍ പാസ്പോര്‍ട്ട് പിടിച്ചുവെച്ച് തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു തുടങ്ങിയ പരാതികളുമായാണ് ഉമ്മുല്‍ ഹസത്തെ ഇലക്ട്രിക്കല്‍ ട്രേഡിങ് കമ്പനിയിലെ രണ്ടു ജീവനക്കാര്‍ എംബസിയില്‍ എത്തിയത്. ഇലക്ട്രിക്കല്‍ സ്ഥാപനത്തിനുപുറമെ, ഇവര്‍ക്ക് രണ്ട് റസ്റ്റോറന്‍റുകളുമുണ്ട്. മലയാളികളാണ് ഉടമകള്‍. കൊല്ലം അഞ്ചല്‍ സ്വദേശിയും കമ്പനിയിലെ സെയില്‍സ്മാനുമായ അനീഷും ഇതേ കമ്പയിലെ മലയാളിയായ വനിതാ എക്കൗണ്ടന്‍റുമാണ് ഓപണ്‍ ഹൗസില്‍ പരാതി ഉന്നയിച്ചത്. ഇവിടെ മറ്റൊരു കമ്പനിയില്‍ ജോലി ചെയ്തിരുന്ന അനീഷ് 11 മാസം മുമ്പാണ് ഒൗട്ഡോര്‍ സെയില്‍സ്മാനായി ജോലിക്കത്തെിയത്.മൂന്നുമാസം പ്രൊബേഷനും ശേഷം നിയമനവും എന്നായിരുന്നു കരാര്‍.മൂന്ന് മാസം കഴിഞ്ഞപ്പോള്‍ കമ്പനി സ്ഥിരനിയമനം നടത്തുകയും ജോലി സാധാരണ രീതിയില്‍ തുടരുകയും ചെയ്തു.ഒരു വര്‍ഷത്തെ വിസ ആയിരുന്നു കമ്പനി എടുത്തിരുന്നത്. ഏഴു മാസം കഴിഞ്ഞപ്പോള്‍ ജോലിയിലെ പ്രകടനം തൃപ്തികരമല്ളെന്ന കാരണത്താല്‍ പറഞ്ഞുറപ്പിച്ച ശമ്പളം കുറക്കുകയാണെന്ന് കമ്പനി അറിയിച്ചതായി അനീഷ് പറഞ്ഞു. അനീഷിന്‍െറ പക്കല്‍ നിന്ന് ഇതിനായി സമ്മതപത്രവും ഒപ്പിട്ടുവാങ്ങി. ഇതോടൊപ്പം പാസ്പോര്‍ട്ട് കമ്പനി അധികൃതര്‍ വാങ്ങിവെച്ചു. വിസ കാലാവധി അവസാനിക്കാന്‍ നാലുമാസം മാത്രം ബാക്കിയുള്ളപ്പോള്‍ വീണ്ടും ശമ്പളം കുറക്കുകയും ശമ്പളം തടഞ്ഞു വെക്കുകയും ചെയ്തതായി അനീഷ് പറഞ്ഞു. മകന്‍െറ പാസ്പോര്‍ട് എടുക്കുന്നതിനു വേണ്ടി സ്വന്തം പാസ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍ തരാനാകില്ളെന്ന് പറഞ്ഞു.തുടര്‍ന്ന് കമ്പനിയില്‍ തുടരാന്‍ താല്‍പര്യമില്ളെന്നും പോകാന്‍ അനുവദിക്കണമെന്നും വ്യക്തമാക്കിയപ്പെട്ടപ്പോള്‍ 500 ദിനാര്‍ കെട്ടിവച്ചാല്‍ മാത്രമേ പോകാന്‍ അനുവദിക്കൂ എന്നാണ് മാനേജര്‍ പറഞ്ഞത്. തടഞ്ഞു വെച്ച ശമ്പളത്തിന് പുറമെയാണിത്. ഇതിനിടെ, കമ്പനിക്ക് പിരിഞ്ഞുകിട്ടാനുള്ള മുഴുവന്‍ തുകയും മാര്‍ക്കറ്റില്‍ നിന്ന് പിരിച്ചുനല്‍കിയിരുന്നു.തുടര്‍ന്ന് എല്‍.എം.ആര്‍.എ യില്‍ നിന്ന് മൊബിലിറ്റി എടുക്കുകയും കമ്പനിയില്‍ നിന്ന് വിടുതലിനായി അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു.ആഗസ്റ്റ് 11വരെയാണ് അനീഷിന്‍െറ ഈ കമ്പനിയിലെ വിസ കാലാവധി. ഈ പ്രശ്നങ്ങള്‍ തുടരുന്നതിനിടെ, കഴിഞ്ഞ ദിവസം സ്ഥാപനമുടമ ഇരുമ്പുദണ്ഡുമായി അര്‍ധരാത്രി വന്ന് റൂമില്‍ നിന്ന് അടിച്ചോടിക്കാനും ശ്രമം നടത്തിയതായി അനീഷ് പറഞ്ഞു. ഈ സാഹചര്യത്തില്‍, അനീഷ് റൂം ഒഴിഞ്ഞിരിക്കുകയാണ്.
എക്കൗണ്ടന്‍റ് എന്ന നിലയില്‍ തനിക്ക് ജോലിയില്‍ തുടരാന്‍ കഴിയില്ളെന്ന് കമ്പനിയെ അറിയിച്ച മലയാളി യുവതിയും തനിക്കെതിരെ കമ്പനി കള്ളക്കേസ് നല്‍കിയെന്ന പരാതിയുമായി എംബസിയിലത്തെി. സ്ഥാപനത്തില്‍ ഒമ്പതുവര്‍ഷമായി എക്കൗണ്ടന്‍റാണ് ഇവര്‍. ജീവനക്കാരോട് കമ്പനി ധിക്കാരപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും പരാതിയില്‍ പറഞ്ഞു.
കമ്പനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ പൊലീസ് കേസ് നിലവിലുണ്ടെന്നും ഉടമകള്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
പരാതി ലഭിച്ച സാഹചര്യത്തില്‍ കമ്പനി ഉടമകളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുക്കാത്തതിനാല്‍ നോട്ടീസ് അയക്കുമെന്ന് എംബസി അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.