ഇസ്ലാമിക–നീതിന്യായ വകുപ്പ് മന്ത്രി സൗദി ഹജ്ജ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മനാമ: ബഹ്റൈനില്‍ നിന്നും ഇത്തവണ ഹജ്ജിനായി പോകുന്നവരുടെ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന്‍െറ ഭാഗമായി ഇസ്ലാമികകാര്യ-നീതിന്യായ വകുപ്പ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ആല്‍ഖലീഫ സൗദി ഹജ്ജ്കാര്യ മന്ത്രി ഡോ.മുഹമ്മദ് സ്വാലിസ് ബിന്‍ ത്വാഹിറുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം സൗദിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഹജ്ജിന്‍െറ ഒരുക്കങ്ങളെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. ഹാജിമാര്‍ക്ക് സൗദി ഗവണ്‍മെന്‍റ് നല്‍കുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും മുസ്ലിം ലോകം സൗദി ഗവണ്‍മെന്‍റിനോട് കടപ്പെട്ടിരിക്കുന്നുവെന്നും ഇസ്ലാമികകാര്യ-നീതിന്യായ വകുപ്പ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ആല്‍ഖലീഫ അഭിപ്രായപ്പെട്ടു. എല്ലാ വര്‍ഷവും ബഹ്റൈനില്‍ നിന്നും ഹജ്ജിനായി എത്തുന്നവര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങളാണ് മക്കയിലും മദീനയിലും ലഭിക്കുന്നത്. ഹാജിമാര്‍ക്ക് താമസിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിലും കര്‍മ്മങ്ങള്‍ എളുപ്പത്തില്‍ നിര്‍വഹിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ഒരുക്കുന്നതിലും സൗദി ഗവണ്‍മെന്‍റ് കാണിക്കുന്ന ജാഗ്രത ഏറെ ശ്ളാഘനീയമാണ്. ബഹ്റൈനില്‍ നിന്നും ഹജ്ജിനായി എത്തുന്നവര്‍ എല്ലാ വര്‍ഷവും തങ്ങളുടെ കര്‍മ്മങ്ങള്‍ പ്രയാസരഹിതമായി പൂര്‍ത്തീകരിച്ചാണ് മടങ്ങാറുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.