മനാമ: ഈ മാസം 15ന് ദുറാസില്‍ അനധികൃതമായി ജനം സംഘടിച്ച സംഭവം ബുദയ്യ പൊലീസ് സ്റ്റേഷന്‍ അധികൃതര്‍ പബ്ളിക് പ്രൊസിക്യൂഷനെ അറിയിച്ചതായി നോര്‍തേണ്‍ ഗവര്‍ണറേറ്റ് ചീഫ് പ്രൊസിക്യൂട്ടര്‍ അദ്നാര്‍ മത്താര്‍ പറഞ്ഞു.
റോഡില്‍ തടിച്ചുകൂടിയവരില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പബ്ളിക് പ്രൊസിക്യൂഷന്‍ അന്വേഷണം തുടങ്ങുകയും പ്രതികളെന്ന് സംശയിക്കുന്ന ഒമ്പതുപേരെ ചോദ്യം ചെയ്യുകയും ചെയ്തു. ഇവരുടെ അഭിഭാഷകരുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍. വ്യക്തിപരമായ സാഹചര്യവും പ്രായവും പരിഗണിച്ച് രണ്ടുപേരെ കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ മറ്റുള്ളവര്‍ റിമാന്‍റിലാണ്. നിയമം ലംഘിച്ച് പൊതുസ്ഥലത്ത് സംഘം ചേര്‍ന്നതിന് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന മറ്റുള്ളവരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവായിട്ടുണ്ട്. ഇവരെ കോടതിയില്‍ ഹാജരാക്കുന്നതിന്‍െറ മുന്നോടിയായി ചോദ്യം ചെയ്യുമെന്നും ചീഫ് പ്രൊസിക്യൂട്ടര്‍ പറഞ്ഞു.
അതിനിടെ, ദുറാസില്‍ വെള്ളിയാഴ്ച ജുമുഅ നിരോധിച്ചെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നും ഇത്തരം വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നോര്‍തേണ്‍ ഗവര്‍ണറേറ്റ് പൊലീസ് ജനറല്‍ ഡയറക്ടര്‍ പറഞ്ഞു. ഇന്നലെ ഇവിടെ പതിവുപോലെ ജുമുഅ നടന്നിട്ടുണ്ട്. സുരക്ഷ മുന്‍ നിര്‍ത്തിയാണ് പലയിടങ്ങളിലും പൊലീസിനെ വിന്യസിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.