???????? ???????????? ????????? ???????? ????????????? ??????? ????? ??????????? ????????? ?????

ചിത്രകലാ ക്യാമ്പ് സംഘാടക സമിതി രൂപവത്കരിച്ചു 

മനാമ: ‘പ്രതിഭ’ ഒക്ടോബര്‍ നാല്, അഞ്ച്, ആറ്, ഏഴ് തീയതികളില്‍ നടത്തുന്ന ചിത്രകലാ ക്യാമ്പിന്‍െറ ഭാഗമായി സംഘാടകസമിതി രൂപവത്കരിച്ചു. ക്യാമ്പിനോടനുബന്ധിച്ച് ചിത്രരചനാമത്സരം, ചിത്ര പ്രദര്‍ശനം, തത്സമയ സമൂഹ ചിത്രരചന എന്നിവയും നടക്കും.  ‘പാലറ്റ് 2016 സീസണ്‍-2’ എന്ന പേരില്‍ നടക്കുന്ന പരിപാടിയുടെ സംഘാടകസമിതി പ്രതിഭ ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് രൂപവത്കരിച്ചത്. സെക്രട്ടറി ഷെറീഫ് കോഴിക്കോട് സ്വാഗതം പറഞ്ഞു. പ്രസിഡന്‍റ് മഹേഷ് അധ്യക്ഷനായ യോഗം സീനിയര്‍ നേതാവ് സി.വി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. സമാജം ചിത്രകലാ ക്ളബ് കണ്‍വീനര്‍ ഹരീഷ് മേനോന്‍, പ്രതിഭ നേതാക്കളായ പി.ടി. നാരായണന്‍, എ.വി. അശോകന്‍, സതീന്ദ്രന്‍, ഡി. സലിം, വനിതാവേദി പ്രസിഡന്‍റ് ഷീജ വീരമണി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്വാഗതസംഘം ഭാരവഹികള്‍: ചെയര്‍മാന്‍-സി.വി. നാരായണന്‍, കണ്‍വീനര്‍- പി. ശ്രീജിത്, ജോ. കണ്‍വീനര്‍-രാമചന്ദ്രന്‍.  
സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍: പി.ടി. നാരായണന്‍ (ധനകാര്യം), സതീന്ദ്രന്‍ (പ്രചാരണം), പി. ഹരീന്ദ്രന്‍ (ഭക്ഷണം), ടി.വി. അജിത് (രജിസ്ട്രേഷന്‍), വിപിന്‍ ദേവസ്യ (ഗതാഗതം),  ബിജു എം. സതീഷ് (ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍) രാജേഷ് (വളണ്ടിയര്‍), ബിനു സല്‍മാബാദ് (എക്സിബിഷന്‍), മനോജ് മാഹി (വേദി).
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.