???????? ???????????????-????????????? ??????????? ???? ??? ?????????????? ???????? ???.??.??.???????????? ??????????????????

ഡോ. കെ.ടി.റബീയുള്ളക്ക് അവാര്‍ഡ് സമ്മാനിച്ചു

മനാമ: റോട്ടറി ഇന്‍റര്‍നാഷണല്‍-ട്രിവാന്‍ഡ്രം റോയലിന്‍െറ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് ഡോ.കെ.ടി.റബീയുള്ളക്ക് സമ്മാനിച്ചു. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പാര്‍ലമെന്‍റ് ഹൗസിലായിരുന്നു ചടങ്ങ്. കോമണ്‍വെല്‍ത്ത് അസോസിയേഷന്‍ ഫോര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്‍റ് ചെയര്‍മാന്‍ ഡോ.ജെഫ്രി ക്ളമന്‍റ്സ് ആണ് അവാര്‍ഡ് നല്‍കിയത്. ഗള്‍ഫ് മേഖലയിലെ ആതുരസേവന സ്ഥാപനങ്ങളായ ശിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പ്, റോയല്‍ ശിഫ ഹോസ്പിറ്റല്‍, റസീം അല്‍ റബീഹ് മെഡിക്കല്‍ ഗ്രൂപ്പ് എന്നിവയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് ഡോ.റബീയുള്ള. മൂന്നര പതിറ്റാണ്ടായി ആരോഗ്യ-ജീവകാരുണ്യ മേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരം. 
ബ്രിട്ടീഷ് പാര്‍ലമെന്‍റ് അംഗം വീരേന്ദ്ര ശര്‍മ്മ അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് എക്സിക്യൂട്ട് ഡയറക്ടറും ഒമാന്‍ സി.ഇ.ഒയുമായ സിദ്ദീഖ് വലിയകത്ത് സംസാരിച്ചു. ഇത്തരം പുരസ്കാരങ്ങള്‍ തനിക്ക് സമൂഹത്തോടുള്ള കടപ്പാട് വര്‍ധിപ്പിക്കുന്നതായി മറുപടി പ്രസംഗത്തില്‍ ഡോ.റബീയുള്ള പറഞ്ഞു. ശിഫ ഗ്രൂപ്പിന്‍െറ പ്രവര്‍ത്തനം ഉടന്‍ ബ്രിട്ടനിലേക്കും അമേരിക്കയിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
സ്റ്റീഫന്‍ ടിംസ്, എം.പി.റോയ്സ് കോപ്പര്‍, യു.കെ.മുന്‍ ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ മൈക്ക് നിവാത്തികിയാസ്, റോട്ടറി ട്രിവാന്‍ഡ്രം റോയല്‍ ജന.സെക്രട്ടറി ഡോ.ജോസഫ് മോസസ്, മുന്‍ പ്രസിഡന്‍റ് പ്രേം കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.